തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന ജന്മശതാബ്ദിയുടെ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ എന്‍.വി. നല്കിയ സേവനങ്ങള്‍ വിലമതിക്കാന്‍ പറ്റാത്തതാണെന്ന് അഭിപ്രായപ്പെട്ടു.
എന്‍.വി. കൃഷ്ണവാര്യരും, പി.റ്റി. ഭാസ്ക്കരപണിക്കരും, പി.എന്‍. പണിക്കരും ഒരു കാലഘട്ടത്തില്‍ ഭാഷക്കു നല്കിയ സേവനങ്ങള്‍ വ ലുതാണെന്നും, ഈ മൂന്നുപേരും ത്രിമൂര്‍ത്തികളായി ഈ മണ്ഢലങ്ങളില്‍ നിറഞ്ഞു നിന്നു.
ചടങ്ങില്‍ പി.കെ. ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ. മുരളീധരന് എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു.
കൂടാതെ കവയിത്രി സുഗതകുമാരി, ഡോ. പി.കെ. സന്തോഷ്കുമാറിന് വൈജ്ഞാനിക സാഹിത്യ പുരസ്കാരം നല്കി ആദരിച്ചു. ചടങ്ങില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച എന്‍.വിയെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം വിഷ്ണുനാരായണനന്‍ നന്പൂതിരി ചീഫ് സെക്രട്ടറിക്ക് നല്കി പ്രകാശനം ചെയ്തു.
ചടങ്ങില്‍ പെരുന്പടവം ശ്രീധരന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം.ആര്. തന്പാന്, സാംസ്കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് പി.ആര്.ഡി. ഡയറക്ടര്‍ മിനി ആന്റണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കനകക്കുന്നില്‍ എന്‍.വി.യുടെ പുസ്തകങ്ങളുടെ പ്രദര്‍ശനവും ഫോട്ടോപ്രദര്‍ശനവും ചടങ്ങിന് മാറ്റുകൂട്ടി.
റിപ്പോര്‍ട്ട് വീണശശി