ഏറെ കാലത്തിന് ശേഷം വിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് അദാനിക്കു മന്ത്രിസഭ പച്ചക്കൊടി കാട്ടി. അടുത്ത മന്ത്രിസഭായോഗത്തില്‍ അന്തിമ തീരുമാനമാകും. വിഴിഞ്ഞം കടവത്ത് വികസനത്തിന്റെ കപ്പല്‍ അടുക്കുകയാണ്. 42000 കോടി ആസ്തിയുള്ള അദാനിക്ക് മലയാളികളുടെ ഒരു വന്പാത തന്നെയുണ്ട്. തിരുവനന്തപുരം സ്വദേശിയായ ഗോപാല്കൃഷ്ണയാണ് അദാനി ഗ്രൂപ്പിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നത്. കന്പനിയുടെ ഇന്റിപെന്റ് ആന്റ് നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഇദ്ദേഹം. ഊര്‍ജ്ജം, ഭക്ഷ്യസംസ്കരണ മേഖലകളിലും തന്ത്രപ്രധാന സ്ഥാപനങ്ങളിലും മലയാളികളുണ്ട്. കല്‍ക്കരി, സോളാര്‍, ഭക്ഷ്യസംസ്കരണം തുടങ്ങിയ വിവിധമേഖലകളില്‍ വിജയംകൊയ്ത അഹമ്മദാബാദുകാരനായ ഗൗതം അദാനിയാണ് വിഴിഞ്ഞം തുറമുഖം 36 മാസത്തിനകം യാഥാര്‍ത്ഥ്യമാക്കുന്നത്.
അദാനി എത്തുന്നു 36 മാസംകൊണ്ട് വിഴിഞ്ഞം തുറമുഖം
0
Share.