മലയാളികളുടെ സൂപ്പര്‍ ഹിറ്റ് സംവിധായകനും മലയാളത്തിന്റെ അഭിമാനവുമായ മോഹന്ലാലുംഒന്നിച്ച ലൈലാ ഓ ലൈലാ തീയേറ്ററുകളില്‍ വന്പിച്ച പ്രതിരണമാണ്. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ഈ ചിത്രത്തിന് കുടുംബപ്രേക്ഷകരുടെ സ്വീകരണമാണ് കിട്ടിയിരിക്കുന്നത്.
ജോഷി മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അമലാപോളാണ് നായികയായി അഭിനയിച്ചിരിക്കുന്നത്. സസ്പെന്‍സ് നല്‍കിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ ശ്രദ്ധ നേടിയവയാണ്. ബോളിവുഡ് താരങ്ങള്‍ക്കു പുറമേ തമിഴ് നടന് സത്യരാജ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നു. തികച്ചും ഒരു എന്റര്ടെയ്നര് ആയ ചിത്രം തീപാറുന്ന ആക്ഷന്‍ രംഗങ്ങളും കാര്‍ ചേസിംഗ് ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സുരേഷ് നായരാണ്.