നിഖില്‍ മുഖര്‍ജിക്ക് ബ്രിട്ടീഷ് പുരസ്കാരം

0

നിഖില്‍ മുഖര്‍ജിക്ക് ബ്രിട്ടണിലെ എന്‍കോര്‍ പുരസ്കാരം കപ്പിനും ചുണ്ടിനുമിടക്ക്.  ബുക്കറിനും കോസ്റ്റാക്കും നഷ്ടമായ നിഖില്‍മുഖര്‍ജിയുടെ രണ്ടാം നോവലിനാണ് ഈ പുരസ്കാരം. എഴുത്തുകാരുടെ രണ്ടാമത്തെ നോവലുകള്‍ മാറ്റുരക്കുന്ന. പ്രശസ്ത മത്സരത്തിലാണ് The lives of others ഒന്നാമതെത്തിയത്.  പതിനായിരം പൗണ്ട് ആണ് പുരസ്കാരതുക.  കല്‍ക്കത്തക്കാരനായ മുഖര്‍ജി ഇപ്പോള്‍ ബ്രിട്ടണിലാണ് താമസം.  കൊല്‍ക്കത്ത പശ്ചാത്തലമാക്കി രചിച്ച The lives of others കഴിഞ്ഞ വര്‍ഷത്തെ ബുക്കര്‍ കോസ്റ്റ പുരസ്കാരങ്ങളുടെ ചുരുക്കപട്ടികയില്‍ ഇടം നേടിയിരുന്നതാണ്.   രണ്ടാം ലോകയുദ്ധവും ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും മാവോയിസ്റ്റ് നക്സല്‍ബാരി പ്രസ്ഥാനവുമെല്ലാം കടന്നു വരുന്ന സംഭവബഹുലമായ കൃതിയാണ് ലൈവ്സ് ഓഫ് അദേഴ്സ്.

Share.

About Author

Comments are closed.