പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫ. പി. രഘുരാമന് നായര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് വര്‍ഷം തോറും നല്‍കാറുള്ള രഘുരാമന് നായര്‍ സാഹിത്യപുരസ്കാരം ഈ വര്‍ഷം പ്രൊഫ. പന്മന രാമചന്ദ്രന്‍നായര്‍ക്ക് നല്കുന്നു. മലയാള ഭാഷയുടെ പരിവര്‍ത്തനദശയിലെ നിയമലംഘനങ്ങളും പ്രയോഗവൈകല്യങ്ങളും കണ്ടെത്തി ഭാഷാശുദ്ധി പരിരക്ഷിക്കുവാന്‍ സ്വജീവിതം ഉഴിഞ്ഞുവച്ച ആചാര്യനാണ് പ്രൊഫ. പന്മനരാമചന്ദ്രന്‍ നായര്‍. എഴുത്തിലും സംഭാഷണത്തിലും പ്രഭാഷണത്തിലും കടന്നുവരാറുള്ള അവ്യവസ്ഥകള്‍, ദീര്ഘകാലപഠനം കൊണ്ടു തിരിച്ചറിഞ്ഞ് ആധികാരിക ഗ്രന്ഥങ്ങള്‍ മുന്‍നിര്‍ത്തി തിട്ടപ്പെടുത്തി മാതൃഭാഷയ്ക്ക് പ്രയോഗശുദ്ധിവരുത്തിയ ഭാഷാപണ്ഡിതനാണ് അദ്ദേഹം. നാരായണീയം പരിഭാഷ ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചതിന് കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ ധാരാളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
പ്രൊഫ. പി. രഘുരാമന്‍നായര്‍ സന്പാദ്യത്തിന്റെ ഒരു ഭാഗം തന്റെ സഹോദരിസഹോദരന്മാര്ക്കും സഹധര്‍മ്മിണി ഓമന അമ്മയുടെ സഹോദരി സഹോദരന്മാര്ക്കും നിശ്ചിത തുകകള്‍ നല്കി. പിന്നീട് പൂജപ്പുരയിലെ മഹിളാമന്ദിരത്തിന് 5 ലക്ഷവും പൂജപ്പുര എന്‍.എസ്.എസ്. കരയോഗത്തിന് 3 ലക്ഷവും പൂജപ്പുര യുവജനസമാജം ഗ്രന്ഥശാലയ്ക്ക് 1 ലക്ഷവും പൂജപ്പുര ഭരതം സാംസ്കാരികവേദിക്ക് 1 ലക്ഷവും പാലക്കാട് ജില്ലയിലെ മൂലങ്കോട് ജനകീയ വായനശാലയ്ക്ക് 1 ലക്ഷവും നല്കുകയുണ്ടായി. ഗ്രന്ഥശാല ഉണ്ടാക്കുവാനും പാവപ്പെട്ട കുട്ടികളെ സാന്പത്തികമായി സഹായിക്കുന്നതിനുംവേണ്ടിയാണ് മേല്‍പ്പറഞ്ഞ തുകകള്‍ നല്‍കിയിരിക്കുന്നത്. രഘുരാമന് നായര്‍ പഠിച്ചതും പഠിപ്പിച്ചതുമായ വിദ്യാലയങ്ങളില്‍ എല്ലാ വര്‍ഷവും മലയാളത്തില്‍ ഉന്നതവിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്കുന്നു. പൂജപ്പുരയിലെ റസിഡന്‍സ് അസോസിയേഷനിലെ ഒരു കുട്ടിക്കുവീതം പ്രതിഭാ പുരസ്കാരങ്ങള്‍ നല്കുന്നു. വിദ്യാലയങ്ങളില്‍ മുതിര്‍ന്ന കുട്ടികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്തുന്നു. പൂജപ്പുരയില്‍ രഘുരാമന് നായര്‍ സാംസ്കാരികവേദി രൂപീകരിച്ച് സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതും രഘുരാമന്‍നായര്‍ ട്രസ്റ്റാണ്. ഭാഷാദ്ധ്യാപകനും സാഹിത്യ രംഗത്തെ ബഹുമുഖ പ്രതിഭയും, ദാനശീലനുമായ രഘുരാമന്നായരുടെ പേരിലുള്ള സാഹിത്യപുരസ്കാരം ഗുരുദക്ഷിണയായി പന്മന രാമചന്ദ്രന്‍നായര്‍ക്ക് സമര്‍പ്പിക്കുന്നു.
പ്രൊഫ പന്മനരാമചന്ദ്രന്നായര്ക്ക് രഘുരാമന്‍നായര്‍ സാഹിത്യപുരസ്കാരം
0
Share.