ആധാറിന്‍റെ പേരില്‍ ജനങ്ങളെ പീഡിപ്പിക്കുന്നു

0

തിരുവനന്തപുരം – ആധാറിന്‍റെ പേരില്‍ ഗ്യാസ് ഏജന്‍സികള്‍ ഉപഭോക്താക്കളെ പീഡിപ്പിക്കുകയാണെന്ന് പൊതുവേ പരാതി ഉയര്‍ന്നിരിക്കുകയാണ്.  ഇതിന്‍റെ പിന്നില്‍ കരിഞ്ചന്തയാണെന്ന ആരോപണവും ശക്തിപ്രാപിച്ചിട്ടുണ്ട്.

സുപ്രീം കോടതിയുടെ ഒരു വിധി ഉണ്ടായിരുന്ന സബ്സിഡി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ആധാര്‍ ആവശ്യമില്ലെന്നും, ആധാര്‍ ആധികാരികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ഉത്തരവില്‍ പറയുകയും ചെയ്തു.  അതോടെ ആധാര്‍ നിര്‍ബന്ധമില്ലെന്ന് ഗ്യാസ് ഉടമകള്‍ അറിയിക്കുകയും ചെയ്തു.  തുടര്‍ന്ന് വീണ്ടും ആധാര്‍ നിര്‍ബന്ധമാക്കിയപ്പോള്‍ കോടതി വീണ്ടും ഇടപെടുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് അറിയിക്കണമെന്നും വിധിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുറച്ചുകാലം ആധാര്‍ പ്രശ്നം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വീണ്ടും ഗ്യാസ് ഏജന്‍സികള്‍ ആധാര്‍ കര്‍ശനമാക്കിയിരിക്കുകയാണ്.  ഈ അടുത്ത കാലത്ത് ഒരു മാസത്തോളം ഗ്യാസ് പ്ലാന്‍റില്‍ സമരം നടക്കുകയായിരുന്നു. തുടര്‍ന്ന് വിതരണം ആരംഭിച്ചപ്പോഴാണ് ഗ്യാസ് ഏജന്‍സികള്‍ ആധാറിന്‍റെ പേരില്‍ കരിഞ്ചന്തയില്‍ ഗ്യാസ് സിലിണ്ടറുകള്‍ വില്പന നടത്തുന്നത്.  ഒരു ഗ്യാസിന്‍റെ വിലയില്‍ നിന്നും 500 രൂപയാണ് അധികം നല്‍കേണ്ടത്. ആധാര്‍ ഇല്ലെങ്കില്‍ തോന്നിയ വിലയാണ് ഈടാക്കുന്നത്.

ആധാര്‍ ഇല്ലെങ്കിലും ബാങ്ക് അക്കൗണ്ട് നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആധാര്‍ തന്നെ നല്‍കണമെന്ന് ഉടമകള്‍ ആവശ്യപ്പെടുകയാണ്. ഒരു സിലിണ്ടര്‍ ഉപഭോക്താവിന്‍റെ വീട്ടില്‍ എത്തിക്കുന്പോള്‍ സിലിണ്ടറിന്‍റെ തൂക്കം ബോദ്ധ്യപ്പെടുത്തണമെന്നുണ്ട്. ആ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നത്.  ഇന്ത്യയിലെ പരമോന്നത കോടതിയുടെ വിധിയെ ഒരു കൂസലുമില്ലാതെ കാറ്റില്‍ പറത്തുകയാണ്. ഗ്യാസ് ഏജന്‍സി ഉടമകള്‍ ചെയ്യുന്നത്.  ഇതിനെതിരെ കോര്‍ട്ടലക്ഷ്യത്തിന് കേസ് എടുത്താല്‍ ഏജന്‍സി നഷ്ടപ്പെടുകയുൺ ഉടമ കഠിനതടവിന് ഇരയാവുകയും ചെയ്യുമെന്നാണ് അഭിഭാഷകര്‍ പറയുന്നത്.  എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഇടപെട്ട് ജനങ്ങളെ ഈ പീഡങ്ങളില്‍ നിന്നും മോചിപ്പിക്കേണ്ടതാണ്.

Share.

About Author

Comments are closed.