സൂര്യയും സംവിധായകന് രഞ്ജിത്ത് പ്രഭുവും ആദ്യമായി ഒരുമിക്കുന്ന മാസ് മേയ് 29 ന് തീയേറ്ററിലെത്തുന്നു. സാങ്കേതിക പുതുമകൊണ്ട് ഏറെ വ്യത്യസ്തമായിട്ടാണ് വെങ്കുട്ട് പ്രഭു അണിയിച്ചൊരുക്കുന്നത്. പ്രഗത്ഭസാങ്കേതിക വിദഗ്ദ്ധര്‍ ഒന്നിക്കുന്ന ഈ ചിത്രം സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജ ആണ് നിര്‍മ്മിക്കുന്നത്.സൂര്യയും നയന്‍താരയും ജോഡികളാകുന്ന ഈ ചിത്രത്തില്‍ പാര്ത്ഥിപന്, റിയാസ് ഖാന്, കരുണ, സമുദ്രകനി, രവിശങ്കര്‍, പ്രേംജി, അമരന് ലോഹിത്ഷാ, മെടുരാജേന്ദ്രന്, എന്നിവര്‍ക്കു പുറമേ ശകുനി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രാണമിത ഈ ചിത്രത്തില്‍ പ്രധാന നായികാ കഥാപാത്രമാകുന്നു. സൂര്യയുടെ ആരാധകര്‍ ഇഷ്ടപ്പെടുന്ന തരത്തിലാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. കലാസംവിധായകന്‍ രാജീവിന്റെ മികവും ഈ ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു.
യുവഷങ്കര് രാജ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. ഛായാഗ്രഹണം ആര്.ഡി. രാജശേഖര്‍, കൂടാതെ നിരവധി സസ്പെന്സുകളും സാങ്കേതിക പുതുമകളും ഈ ചിത്രത്തിലുണ്ട്. വെങ്കിട്ട്പ്രഭു, പ്രേക്ഷകര്‍ക്ക് തന്റെ ചിത്രത്തിലൂടെ പറയുവാനുള്ള ശ്രമമാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രമായ മാസ് 29 ന് സോപാനം പിലിം വിതരണത്തിനെത്തിക്കുന്നു.