മൃഗശാലയിലെ മലരിന് കൂട്ടായി ആണ്‍ കടുവ വരുന്നു.

0

മൃഗശാലയിലെ വെള്ളക്കടുവ മലരിന് കൂട്ടായി ഡല്‍ഹിയില്‍ നിന്ന് കൂട്ടുകാരന്‍ എത്തുന്നു.  എട്ടുവയസ്സുള്ള വെള്ളക്കടുവയാണ് ജൂണില്‍ തിരുവനന്തപുരത്ത് എത്തുന്നത്.  കേന്ദ്ര മൃഗശാല അതോരിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടനെ വെള്ളകടുവയും വരയനാടിനു സാമ്യമുള്ള ഗോറിലകളും എത്തിക്കും.
മൃഗശാലകള്‍ തന്നിലുള്ള കൈമാറ്റത്തിന്‍റെ ഭാഗമായി തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്നു കൃഷ്ണപരുന്ത് വെള്ളിമൂങ്ങ, അഞ്ച് നാടന്‍കുരങ്ങ്, ഒരു ജോഡി കണ്ണാടി മുതല ഒരുജോഡി കൂമന്‍,  ആണ്‍ ഒട്ടകപക്ഷി, ഒരു ജോഡി റിയാ പക്ഷി എന്നിവയാണ് പകരമായി നല്‍കുന്നത്.

Share.

About Author

Comments are closed.