കേരളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് ഇന്ത്യയുടെ മദര്‍പോര്‍ട്ട് ആകേണ്ട വിഴിഞ്ഞം തുറമുഖ പദ്ധതി. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ഭരണപരമായി മുന്‍കൈയെടുത്തവരാണ് ഞങ്ങള്‍. എല്ലാം സുതാര്യമായിരുന്നു. മൂന്നു തവണ സര്വ്വകക്ഷിയഗം തന്നെ വിളിച്ചു കൂട്ടിയിരുന്നു. പി.പി.പി. ടെണ്ടര്‍ മൂന്നുതവണയും പരാജയപ്പെട്ടപ്പോള്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു ബദര്മാര്ഗ്ഗം കണ്ടെത്തി. അതിന് ഇന്റര്‍നാഷണല്‍ ഫൈനാന്‍സ് കോര്‍പ്പറേഷനെ നിയോഗിച്ചു. പദ്ധതി റീസ്ട്രക്ചര്‍ ചെയ്തു. തുറമുഖ നിര്‍മ്മാണം സംസ്ഥാനസര്‍ക്കാര്‍ നടത്തിപ്പ് സ്വകാര്യ കന്പനിക്ക് നിര്‍മ്മാണത്തിനും നടത്തിപ്പിനും ടെണ്ടറുകള്‍ വിളിച്ചു. ആ നടത്തിപ്പ് ടെണ്ടറില്‍ വന്ന കന്പനിയാണ് അദാനി ഗ്രൂപ്പ്. അന്നത്തെ യു.പി.എ. സര്‍ക്കാര്‍ അവര്‍ക്ക് അനുമതി നിഷേധിച്ചു. ലാന്ലോഡ് മോഡല്‍ തുറമുഖം എങ്ങനെ പി.പി.പി. ആയി . നിഗൂഢമായ ഈ മാറ്റത്തിനു പിന്നില്‍ ആരാണ്.
കഴിഞ്ഞ സര്‍ക്കാര്‍ ആദ്യം പി.പി.പി നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ സര്‍ക്കാരിന് ഒരു ബാധ്യതയും ഇല്ല എന്നാല്‍ സര്‍ക്കാരിന് ലഭിക്കുമായിരുന്ന 332 കോടി നഷ്ടപ്പെടുത്തി എന്നാരോപിച്ച് അടിയന്തിര പ്രമേയം അവതരിപ്പിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയാണ് എല്ലാ സാന്പത്തിക ബാധ്യതയും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് വിഴിഞ്ഞം തുറമുഖ പദ്ധതി അദാനിക്ക് നല്‍കുന്നത്.
അദാനിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത് പരിശോധിക്കാം. 1000 കോടിയോളം വിലപിടിപ്പുള്ള 120- ഹെക്ടര്‍ ഭൂമി. 1000 കോടി രൂപയോളം ചിലവ് വരുന്ന അടിസ്ഥാന സൗകര്യവികസനം. റോഡ്- റെയില്‍ (10 കിലോമീറ്റര്‍) വാട്ടര്‍ സപ്ലൈ വൈദ്യുതി. 900 കോടി ചിലവു വരുന്ന ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണം. ഇതെല്ലാം കഴിഞ്ഞ് 1650 കോടി രൂപ അദാനിക്ക് നല്‍കണം.
പത്രസമ്മേളനത്തില്‍ മുന്‍മന്ത്രിമാരായ എം. വിജയകുമാറും, സുരേന്ദ്രന്‍പിള്ളയും പങ്കെടുത്തു.
വിഴിഞ്ഞം തുറമുഖ പദ്ധതി
0
Share.