ബാങ്കുകള്‍ക്കെതിരെ നടപടിവേണം

0

വിദ്യാഭ്യാസ വായ്പ എടുത്തവര്‍ക്ക് കേന്ദ്ര ഗവണ്‍മെന്‍റ് പ്രഖ്യാപിച്ച ആനുകുല്യം നല്‍കാത്ത ബാങ്കുകള്‍ക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം. കാരണം ഇത് എങ്ങിനെ നല്‍കണമെന്നത് സംബന്ധിച്ച വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശം ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്‍റ് മന്ത്രാലയം ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ നല്‍കിയിട്ടുണ്ട്.  അവര്‍ മറ്റു ബാങ്കുകള്‍ക്കും നല്‍കിയിട്ടുണ്ട്. എന്നിട്ടും അത് അനുസരിക്കാത്ത ബാങ്കുകള്‍ക്കെതിരെ ശക്തമായ നടപടി വേണം.
റബ്ബര്‍ സംഭരണത്തില്‍ സര്‍ക്കാര്‍ ആനുകുല്യം തട്ടിയെടുത്തവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. 131 രൂപ 50 പൈസ റബ്ബര്‍ കര്‍ഷകര്‍ക്ക് ലഭിക്കത്തക്കവിധത്തില്‍ റബ്ബര്‍ സംഭരിക്കണമെന്നാവശ്യപ്പെട്ട് ടയര്‍ കന്പനികളുമായി മുഖ്യമന്ത്രിയുണ്ടാക്കിയ കരാറിന്‍റെ അടിസ്ഥാനത്തില്‍ ഖജനാവില്‍ നിന്നും സര്‍ക്കാര്‍ നല്‍കിയ 300 കോടിയും 4 ശതമാനം നികുതി ഇളവും തട്ടിയെടുത്ത്ത് റബ്ബര്‍ സംഭരണ രംഗത്തെ വന്പന്മാരാണ്.
റബ്ബറിനുണ്ടായ വിലത്തകര്‍ച്ചയെ തുടര്‍ന്ന് തിരിച്ചെടുക്കാന്‍ കഴിയാത്ത കാര്‍ഷിക വായ്പകളുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പലിശ സര്‍ക്കാര്‍ ഏറ്റെടുത്ത് തിരിച്ചടവിന് ഒരു വര്‍ഷം മോറട്ടോറിയം അനുവദിക്കണം.
1995 നു ശേഷം വീട് നിര്‍മ്മിച്ചവരില്‍ നിന്നും നിര്‍മ്മാണ ചെലവിന്‍റെ ഒരു ശതമാനം കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ടിലേക്ക് സെസ്സ് ആയി തൊഴില്‍ വകുപ്പ് പിരിച്ചെടുക്കുന്നുണ്ട്.  ഈ പിരിവ് സാന്പത്തിക തകര്‍ച്ചയെതുടര്‍ന്ന് അടുത്ത സീസണ്‍ വരെ നിര്‍ത്തിവയ്ക്കണം.
വാര്‍ത്താസമ്മേളനത്തില്‍ കര്‍ഷക സംഘടന ഐക്യവേദി സംസ്ഥാന വൈസ് ചെയര്‍മാന്‍ പ്രൊഫ. കെ.ജെ. രമാഭായി, കേരള വികാസ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് എ. അബ്ദുള്‍ ഖാദര്‍, എസ്. നാഗരാജന്‍, സംസ്ഥാന സെക്രട്ടറി കെ.എ. നാഷ് എന്നിവര്‍ പങ്കെടുത്തു.

Share.

About Author

Comments are closed.