ജവഹര്‍ ബാലജനവേദിയുടെ ജന്മദിനാഘോഷവും പുരസ്കാരവിതരണവും

0

കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ജവഹര്‍ ബാലജനവേദിയുടെ ഒന്‍പതാമത് ജന്മദിനാഘോഷവും 2014 ലെ ബാലപ്രതിഭ, ബാലമിത്ര പുരസ്കാരവിതരണവും മെയ് 18 വൈകുന്നേരം 3 ന് വെള്ളയന്പലം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയേഴ്സ് ഹാളില്‍ വച്ച് നടത്തുന്നു.
സാമൂഹിക, സാംസ്കാരിക, സാഹിത്യ, കലാ മേഖലകളില്‍ മികവു പുലര്‍ത്തിയ കുട്ടികള്‍ക്ക് ബാലപ്രതിഭ പുരസ്കാരവും വിവിധ മേഖലകളില്‍ കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചവര്‍ക്ക് ബാലമിത്ര പുരസ്കാരവും ചടങ്ങില്‍ വിതരണം ചെയ്യും.  ബഹു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.  പ്രസ്തുത ചടങ്ങില്‍ വച്ച് ബാലജനവേദി കൂട്ടുകാരും പ്രവര്‍ത്തകരും ഒപ്പിട്ട അവയവദാന സമ്മതപത്രം ഐ.എൺ.എ. പ്രസിഡന്‍റ് ഡോ. ശ്രീജിത്ത് എന്‍. കുമാറിനു കൈമാറുന്നു.  ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 10 വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ കേരളത്തിലെ കാഴ്ചശക്തിയില്ലാത്ത 6 വിദ്യാര്‍ത്ഥികള്‍ക്കും ഈ ചടങ്ങില്‍ വച്ച് നാസ വികസിപ്പിച്ചെടുത്ത വൈറ്റ് കെയ്ന്‍ സമ്മാനിക്കുന്നു.
ബാലപ്രതിഭാപുരസ്കാരം
സംഗീതം – ഈശ്വര്‍ കൃഷ്ണ
നൃത്തം – അനന്തു കൃഷ്ണന്‍
ചിത്രരചന – ശിഖ ശിവരാമന്‍, അക്ഷയ് എ.വി.
പ്രഭാഷണരംഗം – ജനീമ നജീബ്
അഭിനയം – മാസ്റ്റ്ര്‍ ആഷിക് (വധു എന്ന സീരിയലിലെ അഭിനയമികവ്)
സാഹിത്യരംഗം – അപര്‍ണ്ണ എസ്.എ.

Share.

About Author

Comments are closed.