ടൂവീലർ വർക്ക്ഷോപ്പിൽ തീപിടുത്തം; വാഹനങ്ങൾ കത്തി നശിച്ചു

ചെങ്ങന്നൂരിലെ തിരുവൻവണ്ടൂരിൽ ടൂവീലർ വർക്ക്‌ഷോപ്പിൽ തീപിടുത്തം. 15 ഓളം വാഹനങ്ങൾ കത്തി നശിച്ചു.തിരുവൻവണ്ടൂർ സ്വദേശി സജിത്തിന്റെ ഉടമസ്ഥതയിലുള്ള വർക്ക്‌ഷോപ്പിലാണ് തീപിടിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം.ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല എന്നിവിടങ്ങളിൽ നിന്നുള്ള അഗ്‌നിശമനസേന യൂണിറ്റുകൾ എത്തി തീയണച്ചു. ഏകദേശം, പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *