മകൾ സ്വപ്നം കാണുന്നതിൽ ഭയപ്പെടാതിരുന്നവർ; അച്ഛനും അമ്മയ്ക്കുമൊപ്പം പാർവതി

തന്‍റെ ജയാപജയങ്ങള്‍ക്ക് പിന്നില്‍ താങ്ങായും തണലായും നിന്ന അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ഫോട്ടൊ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കയാണ് നടി പാർവതി തിരുവോത്ത്. മകൾ സ്വപ്നം കാണുന്നതിൽ ഭയപ്പെടാതിരുന്ന ഇവരുടെ ധൈര്യംകൂടിയാണ് ഞാനും എന്‍റെ സിനിമകളും എനിക്ക് ലഭിച്ച അംഗീകാരങ്ങളും എന്നാണ് ചിത്രത്തിനൊപ്പം പാർവതി ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

പോസ്റ്റിനു താഴെ നടിയെ പ്രശംസിച്ചും ഓണാശംസകൾ നേർന്നും നിരവധി ആരാധകരാണ് കമന്‍റുകളുമായെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടി മിസ് കുമാരി യുവപ്രതിഭാ പുരസ്കാരം ആർട്ടിസ്റ്റ് നമ്പൂതിരിയിൽ നിന്നും പാർവതി ഏറ്റുവാങ്ങിയിരുന്നു. നീലക്കുയിലിലെ നീലിയെ അവതരിപ്പിച്ച് പ്രേക്ഷക മനസിൽ ഇടംതേടിയ മിസ് കുമാരിയുടെ ഓർമയ്ക്കായി ഏർപ്പെടുത്തിയതാണ് പുരസ്കാരം.

കോഴിക്കോട്ടുകാരിയായി ജനിച്ച് തിരുവനന്തപുരത്ത് പഠിച്ചു വളർന്ന പാർവതിയുടെ അച്ഛൻ പി വിനോദ്കുമാറും അമ്മ ടി കെ ഉഷാകുമാരിയും വക്കീൽമാരാണ്. പാർവതിയ്ക്ക് കരുണാകരൻ എന്നൊരു സഹോദരനുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *