മേഘാലയയിലെ വേരുപാലങ്ങള്

മേഘാലയയുടെ തലസ്ഥാനമായ ഷില്ലോഗില്‍ നിന്ന് 90 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നോവറ്റ് ഗ്രാമത്തിലെത്താം. ഇവിടുത്തെ  ഖാസി ജൈന്‍തിയ ആദിവാസി ഗ്രാമത്തിലാണ് ജീവനുള്ള വേരുപാലമുള്ളത്.

വര്‍ഷത്തില്‍ മിക്കവാറും മഴയും, പുഴകള്‍ നിറഞ്ഞൊഴുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഗ്രാമീണര്‍ സുരക്ഷിതമായി പുഴ മുറിച്ചു കടക്കുന്നതിനായി പലഭാഗത്തും ഇത്തരം പരമ്പരാഗത വേരു പാലങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

പുഴയുടെ  ഇരുകരകളിലുമുള്ള റബ്ബര്‍ മരത്തിന്‍റെ ഇനത്തില്‍പ്പെട്ട  ഫിക്കസ് ഇലാസ്ത്തിക്ക മരത്തിന്‍റെ  വേരുകള്‍ കൊരുത്തുപിണച്ച് (ഗ്രാഫിറ്റിംഗ് മാത്യകയില്‍) വളരാന്‍ വിടുന്നു. ഇങ്ങനെ ഒന്നിച്ചാകുന്ന വേരുകളെ  പൊള്ളയായ തടിയില്‍ കൂടി  കടത്തി ഇരുകരകളിലും  എത്തിക്കുന്നു.  കരയിലെത്തുന്ന വേരുകളെ മണ്ണില്‍ താഴ്ന്നിറങ്ങി വളരാന്‍  അനുവദിക്കുന്നു. ഏകദേശം 10–15 വര്‍ഷം കൊണ്ട് ഇരുകരകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന  ഒരു പാലത്തിന്‍റെ ചട്ടക്കൂടായി മാറുന്നു. ഇതിന്‍റെ മദ്ധ്യഭാഗം  മണലും  കല്ലും ഉപയോഗിച്ച്  നടപ്പാതപോലെയാക്കും. ഈ വിദ്യ തലമുറ തലമുറ കൈമാറിവരുന്നു.

സ്വാഭാവികമായി വികസിപ്പിച്ചെടുത്ത ഇത്തരം ജൈവപാലങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോകാത്തവിധം ഉറപ്പുള്ളതാണ്.  പാലത്തിന്‍റെ  ഉറപ്പ്  വര്‍ദ്ധിപ്പിച്ചു കൊണ്ടേയിരിക്കും. മരത്തിനു ജീവനുള്ളിടത്തോളം കാലം  ഈ പാലങ്ങള്‍ നിലനില്ക്കുകയും ചെയ്യും.  ഇപ്രകാരമുള്ള വേരുപാല നിര്‍മ്മാണ രീതി തലമുറയില്‍ നിന്ന്  തലമുറയിലേയ്ക്ക്  പകര്‍ന്നു നല്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *