ചെന്നൈ ബീച്ചിൽ മതിമറന്ന് നൃത്തം ചെയ്ത് അഹാന

ബീച്ചിൽ മതിമറന്ന് നൃത്തം ചെയ്ത് നടി അഹാന കൃഷ്ണ. ചെന്നൈയിലെ ബേസന്ത് നഗർ ബീച്ചിലായിരുന്നു താരത്തിന്റെ നൃത്തം. രണ്ട് ദിവസം മുമ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടതും പങ്കുവച്ചതും.

വിക്രമിന്റെ രാവൺ എന്ന ചിത്രത്തിലെ ഗാനത്തിനൊത്താണ് അഹാന ചുവടുവച്ചിരിക്കുന്നത്.

‘എനിക്ക് വേണ്ടി അമ്മ എന്തുവേണമെങ്കിലും ചെയ്യും. എന്റെ ബാഗും, അമ്മയുടെ ബാഗും പിടിച്ച് നൃത്തം ചെയ്യുന്ന എന്റെ പിന്നാലെ ഇങ്ങനെ ഓടി നടക്കാനും അമ്മ തയാറാണ്.’ – അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *