അന്തസുള്ള ശക്തിമാനായി മുകേഷ്

ഒരു കാലത്ത് കുട്ടികളുടെ സൂപ്പർ ഹീറോയായിരുന്നു ശക്തിമാൻ. ബോളിവുഡ് താരം മുകേഷ് ഖന്നയായിരുന്നു ശക്തിമാനായി വേഷമിട്ടത്. ഇപ്പോഴിതാ മലയാള സിനിമ നടൻ മുകേഷും ശക്തിമാനായെത്തിയിരിക്കുകയാണ്. ഒമർ ലുലു ചിത്രം ധമാക്കയ്ക്കു വേണ്ടിയാണ് മുകേഷിന്‍റെ മേക്കോവർ.അന്തസുള്ള ശക്തിമാൻ എന്ന ക്യാപ്ഷനോടെയാണ് ഒമർ ലുലു മുകേഷിന്‍റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഒരു അഡാർ ലൗവിനു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക. അരുണാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ബാലു വർഗീസ്, ഗണപതി, ധർമജൻ ബോൾഗാട്ടി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *