ആരാധകരെ കാണാൻ കാരവന് മുകളിൽ കയറി വിജയ്;

നടൻ വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തത് ആരാധകരേയും സിനിമ ലോകത്തെയും ഞെട്ടിച്ചിരുന്നു. രണ്ട് ദിവസം നീണ്ടു നിന്ന വിവാദങ്ങൾക്ക് ശേഷം പുതിയ ചിത്രം മാസ്റ്ററിന്‍റെ ലൊക്കേഷനിലേക്ക് മടങ്ങിയെത്തിയ വിജയ്ക്ക് വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. താരത്തെ കാണാനായി നൂറുകണക്കിന് ആരാധകരാണ് ലൊക്കേഷനിൽ തടിച്ചുകൂടിയിരുന്നത്.

പതിവുകളൊക്കെ തെറ്റിച്ച് ആരാധകരെ കാണാനും അവർക്കൊപ്പം സെൽഫി എടുക്കാനും മുൻകൈയെടുത്തത് വിജയ് ആയിരുന്നു. നിർത്തിയിട്ടിരുന്ന കാരവന്‍റെ മുകളിൽ കയറിയാണ് താരം ആരാധകരെ അഭിവാദ്യം ചെയ്തത്. ആരാധകരെ കൈവീശി കാണിക്കുകയും തന്‍റെ ഫോണിൽ ആരാധകർക്കൊപ്പം സെൽഫി എടുക്കുകയും ചെയ്തു താരം.

Leave a Reply

Your email address will not be published. Required fields are marked *