കളറായി ഫഹദ് ഫാസിൽ; ട്രാൻസ് ഫസ്റ്റ്ലുക്ക് പുറത്ത്

ഏറെ നാളുകളായി ആളുകൾ കാത്തിരിക്കുന്ന ചിത്രമാണ് ട്രാൻസ്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഉസ്താദ് ഹോട്ടലിനു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫഹദ് ഫാസിൽ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് പുറത്തുവിട്ടത്. സൗബിൻ, വിനായകൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, അൽഫോൻസ് പുത്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

വിന്‍സന്‍റ് വടക്കനാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നത്. അമല്‍ നീരദാണ് ഛായാഗ്രാഹകന്‍. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനര്‍. അന്‍വര്‍ റഷീദ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രം ഡിസംബറിൽ തിയെറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *