കുഞ്ചാക്കോ ബോബനും മുകേഷും റിമി ടോമിയും കോടതിയില്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ മുകേഷിനെയും ഗായിക റിമി ടോമിയെയും പ്രത്യേക കോടതി ഇന്ന് വിസ്തരിക്കും. അവധി അപേക്ഷ നല്‍കാതെ വിസ്താരത്തില്‍ പങ്കെടുക്കാതിരുന്ന നടന്‍ കുഞ്ചാക്കോ ബോബനോടും ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കുഞ്ചാക്കോ ബോബന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സംയുക്താ വര്‍മയെ കേസിന്റെ സാക്ഷിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനും കോടതി തീരുമാനിച്ചു. മഞ്ജുവാര്യര്‍, ലാല്‍ അടക്കമുള്ളവരെ നേരത്തെ കോടതി വിസ്തരിച്ചിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബോബിനെയും വിസ്തരിക്കും.

നേരത്തേ വിസ്തരിക്കാന്‍ നിശ്ചയിച്ച ദിവസം സ്ഥലത്തില്ലാതിരുന്ന പി ടി തോമസ് എം.എല്‍.എ., നിര്‍മാതാവ് ആന്റോ ജോസഫ്, ഹാജരായിട്ടും സമയക്കുറവുമൂലം വിസ്തരിക്കാന്‍ കഴിയാതെവന്ന നടന്‍ സിദ്ദിഖ്, നടി ബിന്ദുപണിക്കര്‍ എന്നിവരുടെ സാക്ഷിവിസ്താരം പിന്നീടു നടക്കും.

തെളിവായ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ പൂര്‍ണവിവരങ്ങള്‍ പ്രതിയായ നടന്‍ ദിലീപിന് നല്‍കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. തന്റെ പല ചോദ്യങ്ങള്‍ക്കും മറുപടി കിട്ടിയില്ലെന്ന് കാണിച്ച് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബിന് കോടതി നിര്‍ദേശം നല്‍കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *