പ്രഭാസിനെ മുന്പില് കൊണ്ടുവരൂ; ടവറിനു മുകളില് നിന്ന് ആത്മഹത്യാ ഭീഷണി

സ്ക്രീനിൽ കാണുന്ന താരങ്ങളോടുള്ള ആരാധന പരിധി കടക്കുന്നത് പതിവാണ്. ഇഷ്ടതാരത്തോടുള്ള ആദരവ് പ്രകടിപ്പിക്കാനായി വിചിത്രമായ പല ആചാരങ്ങളും ആരാധകര്‍ പിന്തുടരും. താരങ്ങളുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നതൊക്കെ പതിവാണ്. ചിലർ അനിനപ്പുറം പോയി ചില കടുംകൈകൾ വരെ കാട്ടും. സ്വന്തം ജീവൻപോലും കാര്യമാക്കില്ല. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് തെലുങ്കാനയില്‍ നിന്ന് വന്നരിക്കുന്നത്. 

പ്രഭാസിന്റെ ആരാധകനാണ് സംഭവത്തിലെ ‘നായകന്‍’. തന്റെ ആരാധനാപാത്രമായ പ്രഭാസിനെ ഒരു നോക്ക് കാണണമെന്ന ആവശ്യവുമായി മൊബൈല്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരിക്കുകയാണ് അയാള്‍. കഴിഞ്ഞ ദിവസമാണ് ഈ വാര്‍ത്ത പുറത്തുവന്നത്. 

തെലങ്കാനയിലെ ജനകത്തിലാണ് സംഭവം.  പ്രഭാസിനെ തനിക്ക് മുന്‍പില്‍ കൊണ്ടുവരണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇത് അംഗീകരിച്ചില്ലെങ്കില്‍ ടവറില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി. ആരാധകന്‍ ടവറിന് മുകളില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ വൈറലായിരിക്കുകയാണ്. എന്നാല്‍ ഇയാള്‍ക്ക് പിന്നീടെന്ത് സംഭവിച്ചുവെന്നതിനെ കുറിച്ചുള്ള  റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.  കുറച്ചു നാളുകള്‍ക്ക് മുന്‍പ് കെ.ജി.എഫ് താരം യഷിനെ കാണാന്‍ സാധിക്കാത്തതില്‍ നിരാശപൂണ്ട് ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു. അജിത്തിന്റെ ചിത്രം കാണാന്‍ പണം കൊടുക്കാന്‍ വിസമ്മതിച്ച പിതാവിനെ ഒരു ആരാധകൻ ആക്രമിച്ചതും വലിയ വാര്‍ത്തയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *