രണ്ടു ഗെറ്റപ്പില് ജയലളിതയായി കങ്കണ, എംജിആര് ആയി അരവിന്ദ സ്വാമിയും; ‘തലൈവി’യുടെ ടീസര് പുറത്ത്

രു കാലത്ത് തമിഴ് സിനിമയും പിന്നീട് തമിഴ് രാഷ്ട്രീയത്തെയും പിടിച്ചുലച്ച ജയലളിതയുടെ ബയോപിക് ‘തലൈവി’യുടെ ടീസര്‍ പുറത്ത്. എഎല്‍ വിജയന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ കങ്കണ റണൗട്ടാണ് പുരൈഴ്ചി തലൈവി ജയലളിതയായി എത്തുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന മോഷന്‍ പോസ്റ്ററില്‍ രണ്ട് ഗെറ്റപ്പിലാണ് കങ്കണയെത്തുന്നത്. സിനിമയില്‍ പ്രോസ്തെറ്റിക് മേക്കപ്പിലൂടെയാണ് താരം ഒരു ഗെറ്റപ്പില്‍ ജയയെ അവതരിപ്പിക്കുന്നത്. ഇതിനായി ക്യാപ്റ്റന്‍ മാര്‍വല്‍, ബ്ലേഡ് റണ്ണര്‍ 2049 തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഹോളിവുഡ് മേക്കപ്പ് ആര്‍ട്ടിസ്റ്റും പ്രോസ്റ്റെറ്റിക് വിദഗ്ധനുമായ ജേസണ്‍ കോളിന്‍സുമായി ചര്‍ച്ച നടത്താന്‍ താരം യുഎസിലേക്ക് പോയിരുന്നു.

തമിഴിലും ഹിന്ദിയിലുമാണ് സിനിമ പുറത്തിറങ്ങുന്ന ചിത്രത്തില്‍ അരവിന്ദ സ്വാമിയാണ് എംജിആര്‍ ആയി എത്തുന്നത്. ബാഹുബലിയുടെയും മണികര്‍ണികയുടെയും തിരക്കഥാകൃത്ത് കെആര്‍ വിജയേന്ദ്ര പ്രസാദാണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത് ജിവി പ്രകാശാണ്.

Leave a Reply

Your email address will not be published. Required fields are marked *