അനസരങ്ങൾക്കായി നടികൾ കീഴടങ്ങുന്നു എന്ന് നടി പത്മപ്രിയ


പേരും പ്രശസ്തിയുമുള്ള നടിമാർ സംവിധായകർക്കും നടന്മാർക്കും ഒപ്പം കിടക്ക പങ്കിടാറുണ്ടെന്ന് നടി പത്മ പ്രിയ. സിനിമയിൽ സ്ഥിരപ്രതിഷ്ട നേടണമെന്ന ആഗ്രഹത്തോടെയാണിതെന്ന് താരം പറയുന്നു. അതോടൊപ്പം, കൊച്ചിയിലെ നടിയുടേതിന് സമാനമായി ദുരനുഭവങ്ങളെ അതിജീവിച്ച നടിമാരെ തനിക്കറിയാമെന്നും പത്മപ്രിയ പറഞ്ഞു.തനിക്ക് അനുഭവിക്കേണ്ടി വരുന്നത് പലരും തുറന്നു പറയാറില്ല. മാനം ഭയന്ന് പുറത്തു പറയാറില്ല. മറ്റു ചിലർ ചാൻസ് നഷ്ടപ്പെടുമെന്ന് വിചാരിച്ച് എല്ലാം സഹിക്കും. ഞങ്ങളെപ്പോലുള്ള നടിമാർ ഒപ്പമുള്ളവരെ വിശ്വസിച്ചാണ് അഭിനയിക്കാൻ പോകുന്നതെന്നും പത്മപ്രിയ  പറഞ്ഞു. ചിലർ വൃത്തികെട്ട മെസ്സേജുകൾ അയക്കാറുണ്ട്. ഒരു കണക്കിന് ഇതൊക്കെ ലൈഗിംക പീഡനമല്ലേ ? പ്രതിഫലം ലഭിക്കുന്നില്ല എന്നു പറയുന്നതു പോലും സിനിമാ രംഗത്ത് കുറ്റകരമായി കരുതുന്നു. ഒരു സിനിമയിൽ പ്രധാന വേഷം ലഭിക്കാൻ വേണ്ടി സംവിധായകന്റെയോ നിർമ്മാതാവിന്റെയോ കിടക്കപങ്കിടേണ്ടി വരുന്നെങ്കിൽ അതെത്ര പേർ സ്വീകരിക്കാൻ തയ്യാറാകും.എതിർക്കുന്ന നടിക്ക് ആ സിനിമയിലെ അവസരം നഷ്ടപ്പെടുന്നു. ചില നടിമാർ കിടക്ക പങ്കിടാറുണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ആ നടിയുമായി കിടക്കപങ്കിട്ടവർ അതിനേക്കാൾ മോശപ്പെട്ടവരാണെന്ന് പറയാനൊക്കുമോ? പേരും പ്രശസ്തിയുമുള്ള നടിമാരും കിടക്കപങ്കിടലിൽ മുൻനിരയിൽ ഉണ്ട്. കാരണം അവർക്ക് സിനിമയിൽ സ്ഥിരപ്രതിഷ്ട നേടണമെന്ന ആഗ്രഹമുണ്ട്. തനിക്കൊരിക്കലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും പത്മപ്രിയ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *