അഞ്ച് വയസ്സുകാരൻ വീടിനുള്ളിൽ പാമ്പുകടിയേറ്റ് മരിച്ചു

കൊട്ടാരക്കര> വീടിനുള്ളിൽ അഞ്ച് വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. പുത്തൂർ മാവടിയിൽ മണിമന്ദിരത്തിൽ ശിവജിത്ത് (5) ആണ് മരിച്ചത്‌. പുലർച്ചെയാണ് സംഭവം. അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിൽ ഉറങ്ങികിടക്കുമ്പോഴാണ് പാമ്പ് കടിക്കുന്നത്‌. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന്‌  കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു.

മാവടി മണിമന്ദിരം മണിക്കുട്ടന്റെയും -പ്രസന്നയുടേയും മകനാണ് . സഹോദരി: ശിവഗംഗ. പൂവറ്റൂർ വെസ്റ്റ് ഗവ.എൽ പി സ്‌കൂൾ  എൽ കെ ജി വിദ്യാർത്ഥിയാണ്

Leave a Reply

Your email address will not be published. Required fields are marked *