അഡ്വ. പ്രദീപ് പുതുക്കുടി അന്തരിച്ചു

തലശേരി> ജില്ലാ കോടതി ബാറിലെ അഭിഭാഷകനും, തലശേരി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ അഡ്വ. പ്രദീപ് പുതുക്കുടി (45) കുഴഞ്ഞ് വീണ് മരിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെ കോടതി പരിസരത്ത്  വെച്ചായിരുന്നു അന്ത്യം. തലശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 
എഐഎസ്എഫ് സംസ്ഥാന ഭാരവാഹി, എഐവൈഎഫ് സംസ്ഥാന ജോ. സിക്രട്ടറി, സിപിഐ തലശേരി മണ്ഡലം പ്രസിഡണ്ട് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമാണ്.വനിതാ സഹകരണ സംഘം  ജീവനക്കാരി രജിതയാണ്‌ ഭാര്യ.

പ്രദീപ് പുതുക്കുടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ , സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ എന്നിവർ അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *