ഇടുക്കി പാക്കേജ് ‘ഹൈ’ റേഞ്ചിൽ

പ്രളയ പുനർനിർമാണത്തിനായി സംസ്ഥാന സർക്കാർ  2019 ലെ ബജറ്റിൽ പ്രഖ്യപിച്ച ഇടുക്കി പാക്കേജ്  ജനങ്ങളിലേക്ക്‌. അഞ്ച് വഷത്തിനുള്ളിൽ 5000 കോടി രൂപയുടെ സമഗ്ര പുനർനിർമാണ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഓരോ വർഷവും ആയിരം കോടിയുടെ വികസനം ഇവിടെ നേരനുഭമാകുന്നു.  പാക്കേജിൽ 722 കോടിയുടെ പൊതുമരാമത്ത് പ്രവൃത്തികൾ ജില്ലയിൽ നടന്നുവരികയാണ്. അഞ്ചു മണ്ഡലങ്ങളിലും പ്രധാന റോഡുകളെല്ലാം ബിഎം ബിസി ടാറിങിൽ ഏറ്റെടുത്ത് കഴിഞ്ഞു. പെരിയവര, പാറത്തോട്  , കോവിൽക്കടവ്  , അമ്പഴച്ചാൽ, തുടങ്ങിയ പാലങ്ങളും പാക്കേജിന്റെ ഭാഗമായി സർക്കാർ പുനർ നിർമിക്കുകയാണ്. പ്രളയത്തിൽതകരാത്ത 170  കോടിയുടെ രണ്ട് ഡിസൈൻ റോഡുകൾ ഇടുക്കിയിലും ഉടുമ്പൻ ചോലയിലും അനുവദിച്ചു. മുഖ്യമന്ത്രിയുടെ ആർകെഐ നവകേരള നിർമാണ ഫണ്ടിൽ നിന്നും ഗ്രാമീണ റോഡ് പുനരുദ്ധാരണത്തിനായി 130 കോടി രൂപയും പാക്കേജിലൂടെ നൽകി. ജലവിഭവ വകുപ്പ്  80 കോടി രൂപയുടെ കുടിവെളള പദ്ധതികൾക്കും, ആരോഗ്യവകുപ്പ് 70 കോടിയുടെ ആശുപത്രി നവീകരണത്തിനും തുടക്കമിട്ടു. കായിക മേഖലയിൽപെരുവന്താനം പഞ്ചായത്തിന് അഞ്ച്‌ കോടിയും ദ്രോണാചാര്യ  കെ പി തോമസ് മാഷ് സ്‌റ്റേഡിയത്തിന് അഞ്ച്‌ കോടിയുമുൾപ്പെടെ 40 കോടിയും നൽകും. കൂടാതെ  ആയിരംകോടിയുടെ കിഫ്ബി വർക്കുകളും പാക്കേജിൽ വരുന്നു.  ഇതിൽ 100 കോടിരൂപ സ്കൂളുകളുടെ നവീകരണത്തിനായി വിദ്യാഭ്യാസ വകുപ്പ് വിനിയോഗിക്കും. 

    കൃഷി മണ്ണ് ജലസംരക്ഷണം, മൃഗ പരിപാലനം എന്നീ മേഖലകളിൽ ഈ വർഷം 100 കോടി രൂപയാണ്  ചിലവഴിക്കുന്നത്. വട്ടവട ശീതകാല പച്ചക്കറി കൃഷി  പ്രോത്സാഹനം,നീർത്തടാധിഷ്ഠിത പദ്ധതി, ജൈവകൃഷിയിലൂടെ സമഗ്ര ഭൂവിനിയോഗം,  ശുചിത്വ സംരക്ഷണ പരിപാടി എന്നിവയ്‌ക്കായി റീ ബിൾഡ് കേരളയിൽ നിന്നും  210 കോടി ചിലവഴിക്കും. 

തോട്ടം തൊഴിലാളികളുടെ പാർപ്പിട പ്രശ്നം ലൈഫിലൂടെ  പരിഹരിക്കും. തോട്ടം മേഖലക്ക് പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിക്കുന്നതും  വലിയ മുന്നേറ്റമുണ്ടാക്കും . മൂന്നാർ ബൊട്ടാനിക്കൽ ഗാർഡന്റെ രണ്ടാംഘട്ടം, ഇടുക്കി ഹൈഡൽ ടൂറിസം, ടൂറിസം ക്ലസ്റ്ററുകൾ  , തേയില, കുരുമുളക് , ചക്ക എന്നിവയുടെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിപണനവും കയറ്റുമതിയും നടത്താനും പദ്ധതിയുണ്ട്‌.

  ജില്ലയിലെ മുഴുവൻ ത്രിതലപഞ്ചായ്ത്തുകളും മുൻസിപ്പൽ ഭരണ സമിതികളും പദ്ധതികൾ തയ്യാറാക്കി. പ്രളയത്തിൽ തകർന്ന മുഴുവൻ റോഡുകളുടേയും പുനർനിർമാണം തകർന്ന കെട്ടിടങ്ങൾ പാലങ്ങൾ ,സംരക്ഷണ ഭിത്തികൾ എന്നിവയുടെ പുനർനിർമാണം പഞ്ചായത്തുകൾക്ക് സ്വന്തമായി ചെയ്യാൻ കഴിയുന്നത്  തനത് പ്രോജക്റ്റുകളിലുണ്ട്‌. വലിയ പദ്ധതികൾ  ത്രിതലപഞ്ചായത്തുകൾസംയുക്തമായും ഏറ്റെടുക്കാനും നിർദ്ദേശമുണ്ട്‌.   250 കോടിയുടെ  ദുരന്തനിവാരണ പദ്ധതിയിൽ ക്യാമ്പുകൾക്ക് അനിയോജ്യമായ സ്കൂൾ , കമ്യൂണിറ്റി ഹാൾ, എന്നിവ ഇപ്പോൾതന്നെ കണ്ടെത്തും.ശൗചാലയം  , സൗരോർജ ലൈറ്റുകൾ ,കുടിവെളളം എന്നിവ  ഒരുക്കും.

Leave a Reply

Your email address will not be published. Required fields are marked *