കയര് ക്രാഫ്റ്റിലൂടെ ഇന്ത്യ പിടിക്കാനൊരുങ്ങി കയർ കോർപ്പറേഷൻ

ആ​ല​പ്പു​ഴ: ക​യ​ര്‍ കോ​ര്‍പ്പ​റേ​ഷ​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ള്‍ “ക​യ​ര്‍ ക്രാ​ഫ്റ്റ്’ എ​ന്ന ബ്രാ​ന്‍ഡി​ല്‍ രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള പ്ര​ധാ​ന ചി​ല്ല​റ വി​ല്‍പ്പ​ന ശൃം​ഖ​ല​ക​ള്‍ വ​ഴി വി​ല്‍ക്കും. ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ല്‍ സ്വ​കാ​ര്യ സം​രം​ഭ​ക​രു​മാ​യി ന​ട​ന്ന ച​ര്‍ച്ച​യി​ലാ​ണു ധാ​ര​ണ​യാ​യ​ത്. റി​ല​യ​ന്‍സ്, ബി​ഗ്ബ​സാ​ര്‍, ഷോ​പ്പേ​ഴ്സ് സ്റ്റോ​പ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ക​യ​ര്‍ കോ​ര്‍പ്പ​റേ​ഷ​ന്‍ ച​ര്‍ച്ച പൂ​ര്‍ത്തി​യാ​ക്കി.

റി​ല​യ​ന്‍സി​നു മാ​ത്രം ഒ​രു ല​ക്ഷം ഉ​ത്പ​ന്ന​ങ്ങ​ള്‍ ന​ല്‍കാ​നാ​ണ് ധാ​ര​ണ. ഡ​ല്‍ഹി​യി​ലെ വി​ശാ​ല്‍ മെ​ഗാ​മാ​ര്‍ട്ടി​ല്‍ നി​ന്നു ദീ​പാ​വ​ലി വ​രെ​യു​ള്ള ഓ​ര്‍ഡ​ര്‍ ല​ഭി​ച്ചു. 50 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഒ​രു ല​ക്ഷം ഉ​ത്പ​ന്ന​ങ്ങ​ള്‍ അ​വ​രു​ടെ ഷോ​റൂ​മു​ക​ളി​ല്‍ എ​ത്തി​ച്ചു.ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​ര ശൃം​ഖ​ല​ക​ളു​മാ​യു​ള്ള ച​ര്‍ച്ച​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി. വൈ​കാ​തെ ഓ​ണ്‍ലൈ​ന്‍ വി​പ​ണി​യി​ലും “ക​യ​ര്‍ ക്രാ​ഫ്റ്റ് ‘ ഉ​ത്പ​ന്ന​ങ്ങ​ള്‍ ല​ഭ്യ​മാ​കും.
ക​യ​ര്‍ ത​ടു​ക്കു​ക​ള്‍, ക​യ​ര്‍പാ​യ, ക​യ​ര്‍ ഭൂ​വ​സ്ത്രം, പി​വി​സി ട​ഫ്റ്റ​ഡ് മാ​റ്റു​ക​ള്‍, ക​യ​ര്‍മെ​ത്ത​ക​ള്‍ എ​ന്നി​വ​യാ​ണ് “ക​യ​ര്‍ ക്രാ​ഫ്റ്റ് ‘ എ​ന്ന പേ​രി​ല്‍  ബ്രാ​ന്‍ഡ് ചെ​യ്യു​ക. ഇ​വ ഇ​പ്പോ​ള്‍ രാ​ജ്യ​ത്തി​ന​ക​ത്തു​ള്ള സ്വ​ന്തം വി​പ​ണ​ന​ശാ​ല​ക​ളി​ലൂ​ടെ​യാ​ണു വി​ല്‍പ്പ​ന. എ​ന്നാ​ല്‍ ഷോ​റൂ​മു​ക​ളി​ല്‍ ആ​വ​ശ്യ​ക്കാ​ര്‍ കു​റ​ഞ്ഞു വ​രി​ക​യാ​ണ്. പ്ര​ദ​ര്‍ശ​ന വി​പ​ണ​ന​മേ​ള​ക​ളി​ല്‍ മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളോ​ടൊ​പ്പ​മാ​ണി​വ കൂ​ടു​ത​ല്‍ വി​റ്റു പോ​കു​ന്ന​തെ​ന്നാ​ണ് പ​ഠ​നം. ഇ​തു പ​രി​ഗ​ണി​ച്ചാ​ണ് വ​ന്‍കി​ട ചി​ല്ല​റ വി​ല്‍പ്പ​ന ശൃം​ഖ​ല​ക​ളു​മാ​യി കൈ​കോ​ര്‍ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ഡി​സം​ബ​ര്‍ മാ​സ​ത്തോ​ടെ സം​സ്ഥാ​ന​ത്ത് സ​പ്ലൈ​കോ​യു​ടെ 300 വി​ല്‍പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യും ക​യ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍ക്കാ​ന്‍ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ 100 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ല്‍ക്കു​ന്നു​ണ്ട്. അ​രൂ​രി​ലെ ഫാ​ക്റ്റ​റി​യി​ല്‍ ഇ​റ്റാ​ലി​യ​ന്‍ യ​ന്ത്ര​ത്തി​ലു​ത്പാ​ദി​പ്പി​ക്കു​ന്ന പി​വി​സി ട​ഫ്ട​ഡ് മാ​റ്റു​ക​ളു​ടെ ക​യ​റ്റു​മ​തി​യി​ലൂ​ടെ 20 കോ​ടി സ​മാ​ഹ​രി​ക്കാ​നാ​ണ് പ​ദ്ധ​തി. സൊ​സൈ​റ്റി​ക​ളി​ല്‍ നി​ന്നു സം​ഭ​രി​ച്ച 140 കോ​ടി രൂ​പ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ഴി​ഞ്ഞ വ​ര്‍ഷം ക​യ​റ്റു​മ​തി​ക്കാ​ര്‍ക്ക് കോ​ര്‍പ്പ​റേ​ഷ​ന്‍ ന​ല്‍കി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *