കൊച്ചി ഒരുങ്ങുന്നു “മൈസ്’ കേന്ദ്രമാകാന്

തി​രു​വ​ന​ന്ത​പു​രം: മൈ​സ് (എം​ഐ​സി​ഇ (മൈ​സ്)-​മീ​റ്റി​ങ്സ്, ഇ​ന്‍സെ​ന്‍റീ​വ്സ്, കോ​ണ്‍ഫെ​റ​ന്‍സ​സ് ആ​ന്‍ഡ് എ​ക്സി​ബി​ഷ​ന്‍സ്) ടൂ​റി​സ​ത്തി​ലെ പ​ന്ത്ര​ണ്ടാ​മ​ത് രാ​ജ്യാ​ന്ത​ര സ​മ്മേ​ള​ന​മാ​യ ക​ണ്‍വെ​ന്‍ഷ​ന്‍സ് ഇ​ന്ത്യ കോ​ണ്‍ക്ലേ​വി​ന് (സി​ഐ​സി) കൊ​ച്ചി വേ​ദി​യാ​കു​ന്നു. ബോ​ള്‍ഗാ​ട്ടി​യി​ലെ ഗ്രാ​ന്‍ഡ് ഹ​യാ​ത്തി​ല്‍ ഈ ​മാ​സം 29 മു​ത​ല്‍ 31 വ​രെ ന​ട​ക്കു​ന്ന സം​ഗ​മം കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റേ​യും സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്‍റേ​യും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇ​ന്ത്യ​ന്‍ ക​ണ്‍വെ​ന്‍ഷ​ന്‍ പ്രൊ​മോ​ഷ​ന്‍ ബ്യൂ​റോ (ഐ​സി​പി​ബി) നേ​തൃ​ത്വം ന​ല്‍കു​ന്ന സം​ഗ​മ​ത്തി​ല്‍ മൈ​സ് മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രും ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള അ​നു​ബ​ന്ധ പ​ങ്കാ​ളി​ക​ളും ബി​സി​ന​സ് ഇ​ട​പാ​ടു​ക​ള്‍ക്കാ​യി ഒ​ത്തു​ചേ​രു​മെ​ന്ന് സം​സ്ഥാ​ന ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി. “ഇ​ന്ത്യ​യു​ടെ സു​സ്ഥി​ര മൈ​സ് ഭാ​വി ഭൂ​പ​ടം’ എ​ന്ന​താ​ണ് മു​ഖ്യ​പ്ര​മേ​യം. ബി​സി​ന​സ് വി​ക​സ​ന​ത്തി​ന്‍റെ പു​ത്ത​ന്‍ മേ​ഖ​ല​ക​ളി​ല്‍ പ്ര​തി​നി​ധി​ക​ള്‍ക്ക് അ​വ​സ​രം സൃ​ഷ്ടി​ക്കു​ന്ന​തി​ന് സ​മ്മേ​ള​നം പ്രാ​മു​ഖ്യം ന​ല്‍കും. പ്ര​ദ​ര്‍ശ​ന​വും ബി​സി​ന​സ് ടു ​ബി​സി​ന​സ് മീ​റ്റി​ങു​ക​ളു​മാ​ണ് സു​പ്ര​ധാ​ന ആ​ക​ര്‍ഷ​ണ​ങ്ങ​ള്‍.

അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ലു​ള്ള ബ​യേ​ഴ്സി​ന് ന​മ്മു​ടെ രാ​ജ്യ​ത്തെ ക​ണ്‍വെ​ന്‍ഷ​ന്‍ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ വി​വ​രം ന​ല്‍കു​ന്ന​താ​ണ് ദ​ക്ഷി​ണേ​ഷ്യ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സി​ഐ​സി സ​മ്മേ​ള​നം. സ്പെ​യി​നി​ലെ ബാ​ഴ്സ​ലോ​ണ​യി​ല്‍ ന​ട​ക്കു​ന്ന ഇ​ഐ​ബി​ടി​എം വേ​ള്‍ഡ് (ഇ​ന്‍സ​ന്‍റീ​വ് ആ​ൻ​ഡ് ബി​സി​ന​സ് ട്രാ​വ​ല്‍ ആ​ന്‍ഡ് മീ​റ്റി​ങ്) ഫ്രാ​ങ്ക്ഫ​ര്‍ട്ട് ഐ​മെ​ക്സ്, ലാ​സ് വെ​ഗാ​സ് ഐ​മെ​ക്സ് തു​ട​ങ്ങി​യ ബൃ​ഹ​ദ് സ​മ്മേ​ള​ന​ങ്ങ​ളു​ടെ മാ​തൃ​ക​യി​ലാ​ണ് സി​ഐ​സി​യും ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഉ​ന്ന​ത​ത​ല സ​മ്മേ​ള​ന​ങ്ങ​ള്‍ക്കും പ്ര​ദ​ര്‍ശ​ന​ങ്ങ​ള്‍ക്കും അ​വ​സ​രം ന​ല്‍കു​ന്ന ഒ​ഴി​വു​കാ​ല വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് അ​ന്ത​രീ​ക്ഷ​മു​ള്ള കൊ​ച്ചി​യേ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളേ​യും മി​ക​ച്ച മൈ​സ് കേ​ന്ദ്ര​മാ​യി അ​നാ​വ​ര​ണം ചെ​യ്യു​ന്ന​തി​നാ​ണ് സ​മ്മേ​ള​നം ഊ​ന്ന​ല്‍ ന​ല്‍കു​ന്ന​ത്.

സി​ഐ​സി​യി​ലൂ​ടെ ബൃ​ഹ​ദ് ക​ണ്‍വെ​ന്‍ഷ​നു​ക​ള്‍ക്കും പ്ര​ദ​ര്‍ശ​ന​ങ്ങ​ള്‍ക്കും ആ​ഗോ​ള കേ​ന്ദ്ര​മാ​യി കൊ​ച്ചി മാ​റ്റ​പ്പെ​ടു​മെ​ന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. വി​പു​ല​മാ​യ ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര സ​മ്മേ​ള​ന​ങ്ങ​ള്‍ക്ക് അ​നു​യോ​ജ്യ​മാ​യ മി​ക​ച്ച അ​ന്ത​രീ​ക്ഷ​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും മാ​ന​വ​വി​ഭ​വ ശേ​ഷി​യും കൊ​ച്ചി പ്ര​ദാ​നം ചെ​യ്യു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തെ സു​പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ കാ​ല​വ​ര്‍ഷ​ക്കെ​ടു​തി ബാ​ധി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ ആ​ശ​ങ്ക​യി​ല്ല. മാ​റ്റി​വ​ച്ച പ്ര​ഥ​മ ചാ​മ്പ്യ​ന്‍സ് ബോ​ട്ട് ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തും. വ​ള്ള​ക്കാ​ര്‍, തു​ഴ​ച്ചി​ലു​കാ​ര്‍, ഭാ​ര​വാ​ഹി​ക​ള്‍, സം​ഘാ​ട​ക​ര്‍ എ​ന്നി​വ​രി​ല്‍ നി​ന്ന് ബോ​ട്ട് ലീ​ഗ് ഉ​ട​ന്‍ ന​ട​ത്തു​ന്ന​തി​ന് സ​മ്മ​ര്‍ദ​മു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 

പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ര്‍, ദേ​ശീ​യ അ​ന്ത​ര്‍ദേ​ശീ​യ ബ​യേ​ഴ്സ്, എ​ഴു​പ​തോ​ളം പ്ര​ദ​ര്‍ശ​ക​ര്‍, മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ര്‍ എ​ന്നി​വ​രു​ള്‍പ്പെ​ടെ മു​ന്നൂ​റ്റി അ​ന്‍പ​തോ​ളം പ്ര​തി​നി​ധി​ക​ള്‍ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. അ​മെ​രി​ക്ക, ബ്രി​ട്ട​ന്‍, റ​ഷ്യ, ജ​ര്‍മ​നി, ഇ​റ്റ​ലി, ഫ്രാ​ന്‍സ്, ഡെ​ന്‍മാ​ര്‍ക്ക്, തു​ര്‍ക്കി, സൈ​പ്ര​സ്, ബ്ര​സീ​ല്‍, അ​സ​ര്‍ബെ​യ്ജ​ന്‍, ക​സാ​ഖ്സ്ഥാ​ന്‍, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മു​പ്പ​തോ​ളം ബ​യേ​ഴ്സ് ത​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഇ​തി​നോ​ട​കം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. നൂ​റ് ആ​ഭ്യ​ന്ത​ര ബ​യ​ര്‍മാ​രും 70 പ്ര​ദ​ര്‍ശ​ക​രും സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യി​ലെ നൂ​ത​ന ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് മൈ​സ് ടൂ​റി​സ​വും സാ​ഹ​സി​ക ടൂ​റി​സ​വു​മെ​ന്ന് ടൂ​റി​സം വ​കു​പ്പ് സെ​ക്ര​ട്ട​റി റാ​ണി ജോ​ര്‍ജ് പ​റ​ഞ്ഞു. ഇ​വ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​തെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​ണ് സി​ഐ​സി സ​മ്മേ​ള​ന​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ല്‍ വി​പ​ണ​ന മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇ​ന്ത്യ ക​ണ്‍വെ​ന്‍ഷ​ന്‍ പ്രൊ​മോ​ഷ​ന്‍ ബ്യൂ​റോ​യു​ടെ കേ​ര​ള ചാ​പ്റ്റ​ര്‍ കേ​ര​ള​ത്തെ മി​ക​ച്ച മൈ​സ് കേ​ന്ദ്ര​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഈ ​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും ഇ​തി​ലൂ​ടെ ലോ​ക ക​ണ്‍വെ​ന്‍ഷ​ന്‍ വ്യ​വ​സാ​യ ഭൂ​പ​ട​ത്തി​ല്‍ കേ​ര​ള​ത്തെ കൊ​ണ്ടു​വ​രു​മെ​ന്നും ഐ​സി​പി​ബി വൈ​സ് ചെ​യ​ര്‍മാ​ന്‍ ച​ന്ദേ​ര്‍ മ​ന്‍ഷ​ര​മ​ണി പ​റ​ഞ്ഞു. 2023 ന​കം ഇ​ന്ത്യ​യെ ലോ​ക​ത്തി​ലെ പ​ത്ത് മി​ക​ച്ച ക​ണ്‍വെ​ന്‍ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ല്‍ ഐ​സി​പി​ബി നേ​തൃ​ത്വം ന​ല്‍കി​യ മൈ​സ് ടൂ​റി​സ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്വാ​ധീ​നം എ​ന്ന ഗ​വേ​ഷ​ണ റി​പ്പോ​ര്‍ട്ടും സം​ഗ​മ​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കും. ബി​സി​ന​സ് ശ്യം​ഖ​ല രൂ​പീ​ക​ര​ണം, വി​ജ്ഞാ​ന വി​നി​മ​യം, സ​മ​കാ​ലി​ക വി​വ​ര​ശേ​ഖ​ര​ണം എ​ന്നി​വ​യ്ക്ക് മി​ക​ച്ച വേ​ദി​യാ​കു​ന്ന സം​ഗ​മ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര വി​പ​ണി സ്രോ​ത​സു​ക​ളി​ല്‍ നി​ന്നെ​ത്തു​ന്ന സം​ഘാ​ട​ക​രെ പ​ങ്കെ​ടു​പ്പി​ച്ച് യോ​ഗ​ങ്ങ​ള്‍ ന​ട​ത്തും. മെ​ഡി​ക്ക​ല്‍ ഇ​ത​ര, വി​ദ്യാ​ഭ്യാ​സ, കോ​ര്‍പ്പ​റേ​റ്റ് മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള വി​വി​ധ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷേ​നു​ക​ളി​ല്‍ ആ​സൂ​ത്ര​ണ രം​ഗ​ത്തു പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്താം. മേ​ഖ​ല​യി​ലെ പ്ര​മു​ഖ വി​ത​ര​ണ​ക്കാ​രാ​യ പ്രൊ​ഫ​ഷ​ണ​ല്‍ കോ​ണ്‍ഫ​റ​ന്‍സ് ഓ​ര്‍ഗ​നൈ​സേ​ഴ്സ്, പ്രൊ​ഫ​ഷ​ണ​ല്‍ എ​ക്സി​ബി​ഷ​ന്‍ ഓ​ര്‍ഗ​നൈ​സേ​ഴ്സ്, ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, യാ​ത്രാ​സം​ഘാ​ട​ക​ര്‍, സേ​വ​ന ദാ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ സേ​വ​ന​ങ്ങ​ളും ഉ​ത്പ​ന്ന​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കും. അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളി​ല്‍ അ​റി​വു പ​ക​രു​ന്ന വി​ജ്ഞാ​ന​പ്ര​ദ​മാ​യ സെ​ഷ​നു​ക​ളും പാ​ന​ല്‍ ച​ര്‍ച്ച​ക​ളും ന​ട​ക്കും.

സ്പെ​യി​നി​ലെ ബാ​ഴ്സ​ലോ​ണ​യി​ല്‍ ന​ട​ക്കു​ന്ന ഇ​ഐ​ബി​ടി​എം വേ​ള്‍ഡ് (ഇ​ന്‍സ​ന്‍റീ​വ് ആ​ന്‍റ് ബി​സി​ന​സ് ട്രാ​വ​ല്‍ ആ​ന്‍ഡ് മീ​റ്റിം​ഗ്) ഫ്രാ​ങ്ക്ഫ​ര്‍ട്ട് ഐ​മെ​ക്സ്, ലാ​സ് വെ​ഗാ​സ് ഐ​മെ​ക്സ് തു​ട​ങ്ങി​യ ബൃ​ഹ​ദ് സ​മ്മേ​ള​ന​ങ്ങ​ളു​ടെ മാ​തൃ​ക​യി​ലാ​ണ് സി​ഐ​സി​യും ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സി​ഐ​സി​യി​ലൂ​ടെ ബൃ​ഹ​ദ് ക​ണ്‍വെ​ന്‍ഷ​നു​ക​ള്‍ക്കും പ്ര​ദ​ര്‍ശ​ന​ങ്ങ​ള്‍ക്കും ആ​ഗോ​ള കേ​ന്ദ്ര​മാ​യി കൊ​ച്ചി മാ​റ്റ​പ്പെ​ടും
 

 

Leave a Reply

Your email address will not be published. Required fields are marked *