നടൻ ഷെയ്ൻ നിഗവും ചലച്ചിത്ര നിർമാതാക്കളുമായുള്ള തർക്കം ഒത്തുതീർപ്പിലേക്ക്

നടൻ ഷെയ്ൻ നിഗവും ചലച്ചിത്ര നിർമാതാക്കളുമായുള്ള തർക്കം ഒത്തുതീർപ്പിലേക്ക്. വെയിൽ, കുർബാനി സിനിമകളുടെ നഷ്ടപരിഹാരം നൽകാമെന്ന് താരസംഘടനയായ എഎംഎംഎയുടെ യോഗത്തിൽ ഷെയ്ൻ സമ്മതിച്ചതോടെയാണ് ഒത്തുതീർപ്പ് സാധ്യത തെളിഞ്ഞത്.

രണ്ടു സിനിമകൾക്കുംകൂടി ഒരു കോടി രൂപ നഷ്ടപരിഹാരത്തുക നൽകാതെ വിലക്ക് പിൻവലിക്കില്ലെന്നായിരുന്നു നിർമാതാക്കളുടെ നിലപാട്. നഷ്ടപരിഹാരത്തുക കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു താരസംഘടന. എല്ലാം നല്ല രീതിയിൽ അവസാനിക്കുമെന്ന് എഎംഎംഎയുടെ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. നഷ്ടപരിഹാരത്തുക സംബന്ധിച്ച് ബുധനാഴ്ച നിർമാതാക്കളുമായി ചർച്ച നടത്തുമെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്ന യോഗത്തിലേക്ക് ഷെയ്നിനേയും ക്ഷണിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *