പൗരത്വനിയമ വിമര്ശനവും വായിച്ച് ഗവർണർ

പൗരത്വനിയമഭേഗഗതിയെ വിമര്‍ശിച്ച് ഗവര്‍ണർ ആരിഫ് മുഹമ്മദ്ഖാന്റെ നയപ്രഖ്യാപനം. ഒഴിവാക്കുമെന്നറിയിച്ച ഖണ്ഡിക നിയമസഭയില്‍ ഗവര്‍ണര്‍ വായിച്ച് . മുഖ്യമന്ത്രി പിണറായിയുടെ ആവശ്യപ്രകാരമാണ് നിലപാടുമാറ്റമെന്ന് ഗവര്‍ണര്‍ സഭയിൽ പറഞ്ഞു. നിയമത്തെ വിമര്‍ശിക്കുന്നതിനോടുള്ള വിയോജിപ്പ് നിലനില്‍ക്കുന്നുവെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേർത്തു. 

പൗരത്വം മതാധിഷ്ഠിതമാകരുത്. ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് നയപ്രഖ്യാപനം. ജനാധിപത്യത്തെ ശൂന്യമാക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ല. സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് ശരിവച്ച് നയപ്രഖ്യാപനം.

സിഎഎ വിമര്‍ശനം ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത വിശദീകരിച്ച് മുഖ്യമന്ത്രി രാവിലെ ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. വിയോജിപ്പ് സഭാരേഖയില്‍ ചേര്‍ക്കാന്‍ ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സ്പീക്കറാണ്. 

അതേസമയം, ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള  നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം തടഞ്ഞു. സഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് ആനയിച്ച ഗവര്‍ണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുമായി തടയുകയായിരുന്നു. സഭയുടെ നടുത്തളത്തിലാണ് പ്രതിപക്ഷം തടഞ്ഞത്. ഗവര്‍ണര്‍ക്കെതിരെ ‘ഗോ ബാക്ക് ‘ വിളികളും മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ കുത്തിയിരുന്നു. ഗവർണർക്കൊപ്പം സ്പീക്കറും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് വാച്ച് ആന്‍ഡ് വാര്‍ഡ് എത്തി പ്രതിപക്ഷ അംഗങ്ങളെ നീക്കി ഗവർണർക്ക് വഴിയൊരുക്കുകയായിരുന്നു.

ഗവർണറുടെ നയപ്രഖ്യാപനം ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. നിയമസഭയ്ക്കുമുന്നിൽ പ്രതിഷേധിക്കുകയാണ് ഇപ്പോൾ. ഇതിനു പിന്നാലെ ഗവർണർ പ്രസംഗം തുടങ്ങി. കടലാസ് രഹിത സഭയ്ക്ക് അഭിനന്ദനം എന്ന് മലയാളത്തിൽ പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *