വനം വകുപ്പിന്റെ ക്യാമറകൾ മോഷണം പോയി

മറയൂർ റേഞ്ച്‌ പരിധിയിൽ നാഗമല ഇടിവരച്ചോലയിൽ സ്ഥാപിച്ച ക്യാമറകളിൽ രണ്ടെണ്ണം മോഷണം പോയി. കടുവ സെൻസസിനു വേണ്ടി നടപ്പാതക്കിരുവശവുമുള്ള രണ്ടു മരങ്ങളിൽ മുഖാമുഖം സ്ഥാപിച്ച ക്യാമറകളാണ് നഷ്ടപ്പെട്ടത്.കഴിഞ്ഞ ജനുവരി 24 നാണ് ക്യാമറകൾ സ്ഥാപിച്ചത്. 27 ന് ക്യാമറയിലെ ചിത്രങ്ങൾ പരിശോധിക്കുവാൻ പോയ ഉദ്യോഗസ്ഥരാണ് ക്യാമറകൾ നഷ്ടപ്പെട്ടത് കണ്ടെത്തിയത്. മറയൂർ ടൗണിൽ നിന്നും 12 കിലോമീറ്റർ അകലെ ഉൾവനത്തിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. റേഞ്ച്‌ ഓഫീസർ മറയൂർ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന്‌ പൊലീസ് സംഘം വനമേഖലയിൽ തെരച്ചിൽനടത്തി. പൊലീസ് നായെയും വിരലടയാള വിദഗ്ധരെയും ഉപയോഗിച്ച് ശാസ്തീയ തെളിവുകൾ ശേഖരിച്ചു. പുറമേ നിന്നൂള്ളവർ  അധികംവരാത്ത വനമേഖലയാണ്  നാഗമല ഇടിവരച്ചോല. ക്യാമറയുടെ  പരിധിയിൽ ജീവികൾ കടക്കുമ്പോള് ചലനം  സെൻസര് ചെയ്ത് രാത്രിയും പകലും താനെ ചിത്രങ്ങൾ എടുക്കുന്നതരം ക്യാമറകളാണ്  വന്യജീവികളുടെ കണക്കെടുപ്പിന് ഉപയോഗിക്കുന്നത്. മോഷണപോയ ക്യാമറകൾക്ക് 50000 രൂപ വിലമതിക്കും. വനപാലകരുടെ പരാതിയെ തുടർന്ന് അഡീഷ്‌ണൽ എസ്ഐ കെ കെ അനിൽ, എഎസ്ഐ സജി എം ജോസഫ്, വിരലടയാള വിദഗ്ധ നിത്യ മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇടുക്കിയിൽ നിന്നും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. 

Leave a Reply

Your email address will not be published. Required fields are marked *