ഡല്ഹിയിലെ അഴുക്കുചാലില് മൃതദേഹങ്ങള്

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അഴുക്കുചാലുകളില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതായി റിപ്പോര്‍ട്ട്. 11 മൃതദേഹങ്ങള്‍ ഇത്തരത്തില്‍ കണ്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ അടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അഴുക്കുചാലില്‍ നിന്ന് കണ്ടെത്തിയത്. ഫെബ്രുവരി 26നാണ് അങ്കിതിന്റെ മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ചയും തിങ്കഴാഴ്ചയുമായി അഞ്ച് മൃതദേഹങ്ങള്‍ ഇത്തരത്തില്‍ കണ്ടെടുത്തു. പലതും ചീഞ്ഞ നിലയിലും തിരിച്ചറിയാനാകാത്ത വിധത്തിലുമായിരുന്നു. പൊലീസിനും ഹോസ്പിറ്റല്‍ അധികൃതര്‍ക്കും, തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റിനെ ആശ്രയിക്കേണ്ടി വരുകയാണ്. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തന്നെയാണോ എല്ലാം എന്ന് ഉറപ്പില്ലെന്നും പൊലീസ് പറയുന്നു. അതേസമയം ഡല്‍ഹി കലാപത്തില്‍ 47 പേരാണ് കൊല്ലപ്പെട്ടത്. 350നടുത്ത് പേര്‍ക്ക് പരിക്കേറ്റു.വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അഴുക്കുചാലുകള്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നവയാണ്. ഒരോ സ്ഥലത്തേയും പേര് വച്ചാണ് ചാലുകളെ തിരിച്ചറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *