വീണ്ടും മിഗ് 21 പറത്തി അഭിനന്ദൻ വർത്തമാൻ

ന്യൂഡൽഹി: വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ എയർ ചീഫ് മാർഷൻ ബി.എസ് ധനോവയ്ക്കൊപ്പം മിഗ് 21 യുദ്ധവിമാനം പറത്തി. പഠാൻകോട്ട് എയർബേസിൽ വെച്ചാണ് ഇരുവരും ചേർന്ന് മിഗ് 21 പറത്തിയത്. ഫെബ്രുവരിയിൽ പാകിസ്ഥാൻ പോർവിമാനങ്ങളെ തുരത്തുന്നതിനിടെ പാകിസ്താന്‍റെ എഫ് 16 വിമാനം അഭിനന്ദൻ വെടിവെച്ചിട്ടിരുന്നു.എന്നാൽ ഇതിനു പിന്നാലെ അഭിനന്ദൻ പറത്തിയിരുന്ന മിഗ് 21 വിമാനം പാക് സൈന്യം വെടിവെച്ചിട്ടു. അദ്ദേഹത്തെ തടവിലാക്കുകയും ചെയ്തു. ഇന്ത്യയുടെയും അന്താരാഷ്ട്ര സമ്മർദ്ദങ്ങളുടെയും ഫലമായി മാർച്ച് ഒന്നാം തീയതി അഭിനന്ദനെ പാകിസ്ഥാൻ വിട്ടയച്ചത്.രാജ്യം അഭിനന്ദന് വീർചക്ര ബഹുമതി നൽകി ആദരിച്ചിരുന്നു. മി​ഗ് 21 പൈലറ്റായ ബി എസ് ധനോവ 1999-ലെ കാ‌ർ​ഗിൽ യുദ്ധ സമയത്ത് പതിനേഴാം സ്ക്വാഡ്രണിന്‍റെ തലവനായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *