അൽബേനിയ ഭൂകമ്പം: 35 പേർ മരിച്ചു

ടിരാന: അൽബേനിയയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി. 18 പേർ കൊല്ലപ്പെട്ടു. പരുക്കേറ്റ 600 പേരിൽ ചിലരുടെ നില ഗുരുതരമാണ്. 25ലധികം പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോർട്ട്. ഭൂകമ്പമാപിനിയിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പത്തെത്തുടർന്നു നിരവധി തുടർചലനങ്ങളുമുണ്ടായി.
അൽബേനിയയുടെ തീരമേഖലയിൽ മുഴുവൻ ഭൂകമ്പം അനുഭവപ്പെട്ടു. സമീപരാജ്യങ്ങളായ കൊസവോ, മോണ്ടനിഗ്രോ, ഗ്രീസ്, സെർബിയ എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി. ബോസ്നിയയിലെ ഭൂചലനം 5.4 തീവ്രത രേഖപ്പെടുത്തി. അൽബേനിയിലെ ഡുറസ്, തുമാനെ പട്ടണങ്ങളിലാണ് ഭൂകമ്പത്തിൽ ഏറെ നാശമുണ്ടായത്. രക്ഷാപ്രവർത്തനത്തിനായി 400 സൈനികരെ നിയമിച്ചിട്ടുണ്ട്.