അൽബേനിയ ഭൂകമ്പം: 51 പേർ മരിച്ചു, തെരച്ചിൽ അവസാനിപ്പിച്ചു

ടിരാന: അൽബേനിയയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 51 ആയി. രണ്ടായിരത്തോളം പേർക്കാണ് ഭൂചലനത്തിൽ പരുക്കേറ്റത്. ഒരു സ്ത്രീയുടെ നില ഇപ്പോഴും ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹങ്ങളൊന്നുമില്ലെന്നും തെരച്ചിൽ അവസാനിപ്പിക്കുകയാണെന്നും അൽബേനിയൻ പ്രധാനമന്ത്രി അറിയിച്ചു. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഡുറസ്, തുമാനെ പട്ടണങ്ങളിലാണ് വ്യാപക നാശമുണ്ടായത്.