കൊറോണ ഇനി ‘കൊവിഡ് –19’; ചൈനയിൽ മരണം 1112 ആയി

ബെയ്ജിംഗ്കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 1,112 ആയി. രോഗം ബാധയെ ഇന്നലെ മാത്രം 99 പേരാണ് ചൈനയില്‍ തുടര്‍ന്ന് മരിച്ചത്. ഹോങ്കോങ്ങിൽ ഇന്നലെ 50 പേരിൽ കൂടി രോഗബാധ സ്ഥിരീകരിച്ചു. അതിനിടെ, ലോകത്തെ ആശങ്കയിലാഴ്ത്തിയ കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ‘കൊവിഡ് 19’ (Covid-19) എന്ന് പേര് നൽകി. 

കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണ് ‘കൊവിഡ് 19’. പല രാജ്യങ്ങളിലും കൊറോണ വൈറസിന് വിവിധ പേരുകളുള്ള സാഹചര്യത്തിൽ ആശയക്കുഴപ്പം ഒഴിവാക്കാനാണ് നാമകരണമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ അറിയിച്ചു. കൊറോണ ചികിത്സയ്ക്കുള്ള ആദ്യ വാക്സിൻ 18 മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം പറഞ്ഞു.

സംസ്ഥാനത്ത് കൊറോണ ജാഗ്രത തുടരുകയാണ്. കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിൽ 3447 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കൊറോണയുടെ ആശങ്കയൊഴിഞ്ഞ സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ നിന്ന് പലരെയും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. 

 ഇന്നലെ മാത്രം മരിച്ചത് 99 പേർ

Leave a Reply

Your email address will not be published. Required fields are marked *