തായ്ലൻഡിൽ 21 പേരെ കൊലപ്പെടുത്തിയ സൈനികനെ വധിച്ചു

ബാ​ങ്കോം​ഗ്: താ​യ്‌ല​ൻ​ഡി​ലെ വ​ട​ക്കു​കി​ഴ​ക്ക​ന്‍ മേ​ഖ​ല​യാ​യ ന​ഖോ​ണ്‍ ര​ത്ച​സി​മ​യി​ല്‍ 21 പേ​രെ വെ​ടി​വ​ച്ചു കൊ​ന്ന സൈ​നി​ക​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. സൂ​റ​ത​മ്പി​ത​ക് സൈ​നി​ക ക്യാം​പി​ലെ സ​ബ് ല​ഫ്റ്റ​ന​ന്‍റ് ജ​ക്ര​പ​ന്ത് തോ​മ്മ​യെ​യാ​ണ് സൈ​ന്യം വ​ധി​ച്ച​ത്. അ​ക്ര​മി​യെ കീ​ഴ്പ്പെ​ടു​ത്താ​നു​ള്ള സൈ​നി​ക ന​ട​പ​ടി​ക്കി​ടെ വെ​ടി​വയ്പിൽ ഒ​രു സൈനിക​നും കൊ​ല്ല​പ്പെ​ട്ടു.

ക​മാ​ന്‍​ഡ​റെ​യും മ​റ്റ് ര​ണ്ട് പേ​രെ​യും സൈ​നി​ക ക്യാം​പി​ല്‍ വെ​ടി​വ​ച്ച​ശേ​ഷം മോ​ഷ്ടി​ച്ച കാ​റി​ല്‍ തോ​ക്കു​ക​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ളു​മാ​യി തോ​മ്മ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് മു​വാം​ഗ് ജി​ല്ല​യി​ലെ ടെ​ര്‍​മി​ന​ല്‍ ഷോ​പ്പിം​ഗ് മാ​ളി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് നേ​രെ ത​ല​ങ്ങും വി​ല​ങ്ങും വെ​ടി​യു​തി​ർ​ത്തു.

ഏകദേശം 21 പേരാണ് കൊല്ലപ്പെട്ടത്. ഇ​തി​നു പി​ന്നാ​ലെ അ​ക്ര​മി​യെ പി​ടി​കൂ​ടാ​ൻ ന​ഗ​ര​ത്തി​ലും സ​മീ​പ ന​ഗ​ര​ങ്ങ​ളി​ലും നൂ​റു​ക​ണ​ക്കി​നു സൈ​നി​ക​രെ​യാ​ണ് വി​ന്യ​സി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *