പൗരത്വ നിയമ കേസില് ഐക്യരാഷ്ട്രസഭാ കൗണ്സില് സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി >  പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍(യുഎന്‍എച്ച്ആര്‍സി) സുപ്രീംകോടതിയിലേക്ക്. പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയിലുള്ള കേസുകളില്‍ കക്ഷിചേരാന്‍  യുഎന്‍ കമ്മിഷന്‍ അപേക്ഷ നല്‍കി.

എന്നാല്‍ സിഎഎ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഏതെങ്കിലും വിദേശ കക്ഷിക്ക് എതില്‍ ഇടപൊന്‍ കാര്യമില്ലെന്നും വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പൗരത്വ ഭേദഗതി നിയമം ജനങ്ങളുടെ അവകാശത്തില്‍ വിവേചനം സൃഷ്ടിക്കുമെന്ന് യുഎന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഓഫീസ് വക്താവ് പ്രതികരിച്ചു. എല്ലാ കുടിയേറ്റക്കാര്‍ക്കും, അവരുടെ കുടിയേറ്റപദവിക്ക് അതീതമായി ബഹുമാനവും സംരക്ഷണവും മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Leave a Reply

Your email address will not be published. Required fields are marked *