ഭീതി ഉയർത്തി കൊറോണ; ജയ്പുരിലെത്തിയ 15 ഇറ്റാലിയൻ പൗരൻമാർക്ക് രോഗം സ്ഥിരീകരിച്ചു

ഭീതി ഉയർത്തി കൊറോണ വ്യാപിക്കുന്നു. ജയ്പുരിലെത്തിയ 15 ഇറ്റാലിയൻ പൗരൻമാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഡൽഹി എയിംസിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 18 ആയി. ലോകാരോഗ്യ സംഘടന പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ഇതുവരെ 70 രാജ്യങ്ങൾ കോവിഡ് ഭീതിയിലാണ്. 92,000ത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 3110 കടന്നതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. അതെ സമയം

കോ​വി​ഡ്-19 കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് സ്പെ​യി​നി​ൽ ആ​ദ്യ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. വ​ലെ​ൻ​സി​യ ന​ഗ​ര​ത്തി​ലാ​ണ് ഒ​രാ​ളു​ടെ മ​ര​ണം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​യാ​ൾ​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തെ​ന്നും ആ​രോ​ഗ്യ​വി​ഭാ​ഗം അ​റി​യി​ച്ചു.

സ്പെ​യി​നി​ൽ ഇ​തി​നോ​ട​കം 150 ഓ​ളം പേ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ബാ​സ്ക് മേ​ഖ​ല​യി​ൽ വൈ​റ​സ് ബാ​ധി​ച്ച​വ​രു​മാ​യി സമ്പർക്കം പു​ല​ർ​ത്തി​യ നൂ​റോ​ളം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ചൈ​ന​യി​ൽ കൊ​റോ​ണ​യു​ടെ വ്യാ​പ​ന​ത്തി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യ​പ്പോ​ൾ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ വൈ​റ​സ് രോ​ഗം ശ​ക്തി​പ്പെ​ടു​ക​യാ​ണ്. അ​മേ​രി​ക്ക​യി​ൽ ഇ​തി​ന​കം ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. ഇ​റ്റ​ലി​യി​ൽ 79 ഇ​റാ​നി​ൽ 77 ഉം ​മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ജ‍​യി​ലി​ൽ രോ​ഗം പ​ട​രു​ന്ന​ത് ത​ട​യാ​ൻ ഇ​റാ​നി​ൽ അ​ര​ല​ക്ഷ​ത്തി​ല​ധി​കം ത​ട​വു​കാ​ർ​ക്ക് പ​രോ​ൾ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *