ഭരണഘടനാപരമായ പരിരക്ഷകളുടെ പിന്‍ബലത്തില്‍ മാത്രം ജീവിത പുരോഗതി കൈവരിക്കുവാന്‍ കഴിയുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ അവശ ക്രൈസ്തവ വിഭാഗങ്ങളുടെ അവകാശങ്ങള്‍ അവഗണിക്കപ്പെടുന്ന നിലപാടാണ് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ സ്വീകരിച്ചു വരുന്നത്. സാംബവസമുദായത്തെ സംബന്ധിച്ച് രാഷ്ട്രീയ അധികാരരംഗത്തും ഉന്നത ഉദ്യോഗസ്ഥ പദവികളിലും ഭരണഘടനാപരമായ പദവികളിലും ജനാധിപത്യസ്ഥാപനങ്ങളിലും യാതൊരു പ്രാതിനിധ്യവും ലഭ്യമാകാതെ അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണ്. സമുദായത്തോടു കാട്ടുന്ന കടുത്ത നീതിനിഷേധത്തില്‍ പ്രതിഷേധിച്ചുകൊണ്ട് കേരളാ സാംബവ സഭ 20-ാം തീയതി സെക്രട്ടറിയേറ്റ് വളഞ്ഞുകൊണ്ട് പ്രതിഷേധ സമരം നടത്തുകയാണെന്ന് പ്രസിഡന്‍റ് എ.സി. ബിനുകുമാറും ജനറല്‍ സെക്രട്ടറി മഞ്ചയില്‍ വിക്രമനും പത്രസമ്മേളനത്തില്‍ അറിയിച്ചു. ദളിത് ക്രിസ്ത്യാനികളുടെ സംവരണം ഭരണഘടനാപരമായ അവകാശമാക്കി നിയമനിര്‍മ്മാണം നടത്തുക, ബാംബു കോര്‍പ്പറേഷന്‍റെ ഭരമസാരഥ്യം സാൈംബവസമുദായ അംഗത്തിന് നല്‍കുക തുടങ്ങിയ പതിനാറിന അവകാശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
സാംബവസഭ സെക്രട്ടേറിയറ്റ് വളയുന്നു
0
Share.