സ്വാമിനാഥനെ ആദരിച്ചു

0

ആള്‍ ഇന്ത്യ ഐ.സി.എസ്.ആര്‍ പെന്‍ഷനേഴ്സ് അസോസിയേഷന്‍ അതിന്‍റെ 16-ാം വാര്‍ഷികം ആചരിക്കുന്ന വേളയില്‍ ഐ.സി.എസ്.ആര്‍ലെ ശാസ്ത്രജ്ഞന്മാര്‍ക്ക് മാന്യമായ രു ജീവിതസാഹചര്യം ഒരുക്കിതന്ന ഡോ. സ്വാമിനാഥനെ ബഹുമാനപുരസ്സരം അനുസ്മരിക്കുന്നു. അദ്ദേഹം വിഭാവനം ചെയ്ത് നടപ്പാക്കിയ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സര്‍വ്വീസ് (എ.ആര്‍.എസ്.) എന്ന അഖിലേന്ത്യാ മത്സരപരീക്ഷ വഴി പ്രഗത്ഭരായ യുവതീയുവാക്കള്‍ ഇന്ത്യയിലെ വിവിധ കാര്‍ഷിക ഗവേഷണകേന്ദ്രങ്ങളില്‍ ശാസ്ത്രജ്ഞരുമായി എത്തിച്ചേര്‍ന്നു. മറ്റ് അഖിലേന്ത്യാ സര്‍വ്വീസുകള്‍ക്കു ലബിക്കുന്നതുപോലെയുള്ള മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ അവര്‍ക്കു ലഭിക്കുവാന്‍ തുടങ്ങി അത് കാര്‍ഷിക വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളില്‍ ഉണര്‍വ്വും ആവേശവും പകര്‍ന്നു. ഇതിന്‍റെ ഫലമായി കാര്‍ഷിക വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളില്‍ ഒരു കുതിച്ചു ചാട്ടം തന്നെ ഉണ്ടായി. മേയ് മാസം 20-ാം തീയതി വൈകിട്ട് നാലുമണിക്ക് മസ്ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ വച്ച് പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശ്രീ. കെ.എം. ചന്ദ്രശേഖറിന്‍റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ഡോ. സ്വാമിനാഥനെ ആദരിക്കുന്നു. മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുന്നതും പൊന്നാടയണിയിച്ച് ഉപഹാരസമര്‍പ്പണം നടത്തുന്നതുമാണ്. യോഗത്തില്‍ ഡോ. സ്വാമിനാഥന്‍റെ ഭാഗിനേയി ഡോ. രോഹിണി അയ്യര്‍ രചിച് ജീവചരിത്ര പ്രകാശനം കൃഷിവകുപ്പ് മന്ത്രി കെ.പി. മോഹനന്‍ നിര്‍വ്വഹിക്കുന്നതാണ്. ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നായി എഴുപതില്‍പ്പരം ബഹുമതികളും പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കൂടാതെ ലോകത്തെ 72 സര്‍വ്വകലാശാലകള്‍ അദ്ദേഹത്തിന് ഹോണററി പി.എച്ച്.ഡി., ഡി. എസ്.സി. ബിരുദം നല്‍കി ആദരിച്ചിട്ടുണ്ട്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ബി.എസ്.സി ബിരുദം നേടിയശേഷം അദ്ദേഹം കോയന്പത്തൂര്‍ കാര്‍ഷിക കോളേജില്‍ നിന്നും ബി.എസ്.സി. അഗ്രി ഡിഗ്രിയും നേടി. ഈ കാലയളവില്‍ അദ്ദേഹത്തിന് ഐ.പി.എസ്. ലഭിച്ചുവെങ്കിലും അത് സ്വീകരിക്കാതെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. അവിടെ നിന്നും അദ്ദേഹം കേംബ്രിഡ്ജ് .യൂണിവേഴ്സിറഅറിയില്‍ പി.എച്ച്.ഡിക്ക് ചേരുകയുണ്ടായി. കേംബ്രിഡ്ഡിലെ പഠനത്തിനു ശേഷം അമേരിക്കയിലെ WISCONSIN UNIVERSITY യില്‍ പോസ്റ്റ് ഡോക്ടോറല്‍ ഫെലോ ആയി ചേര്‍ന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ ഡോ. സ്വാമിനാഥന്‍ കട്ടക്കിലെ സെന്‍റട്രല്‍ റൈസ് റിസര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്യോഗത്തില്‍ പ്രവേശിക്കുകയുൺ അവിടെ നിന്നും തന്‍റെ പ്രിയപ്പെട്ട സ്ഥാപനമായ ഐ.എ.ആര്‍.ഐ.യില്‍ ചേരുകയുമായിരുന്നു. സ്വാമിനാഥന്‍റെ അശ്രാന്തപരിശ്രമത്തിന്‍റെ ഫലമായി ഐ.എ.ആര്‍.ഐ. ലോകത്തിലെ മികച്ച ഗവേഷണസ്ഥാപനങ്ങളില്‍ ഒന്നായി മാറി. സ്വാമിനാഥന്‍റെയും സഹപ്രവര്‍ത്തകരുടേയും ഗവേഷണങ്ങള്‍ ഇന്ത്യയില്‍ ഹരിതവിപ്ലവത്തിനു തുടക്കം കുറിച്ചു. ഡോ. നോര്‍മന്‍ ബര്‍ലോഗിന്‍റെ സഹകരണത്തോടുകൂടി മെക്സിക്കന്‍ ഡ്വാര്‍ഫ് എന്ന കുള്ളന്‍ ഗോതന്പിനത്തിനെ ഇന്ത്യയിലെ വിത്തിനങ്ങളുമായി സങ്കലനം ചെയ്ത് പുതിയ വിത്തിനങ്ങള്‍ ഉത്പാദിപ്പിച്ചു. ഈ പുതിയ ഇനങ്ങള്‍ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തിയ ശേഷം കര്‍ഷകര്‍ക്കായി വിതരണം ചെയ്തു. നാലു വര്‍ഷംകൊണ്ട് ഇന്ത്യയിലെ ഗോതന്പുല്‍പ്പാദനം പന്ത്രണ്ടു ദശലക്ഷൺ ടണ്ണില്‍ നിന്നും 17 ദശലക്ഷൺ ടണ്ണായി ഉയര്‍ന്നു. ഗോതന്പിനോടൊപ്പം നെല്ല് മറ്റു ധാന്യങ്ങള്‍ എന്നിവയിലും പുതിയ ഇനങ്ങള്‍ വികസിപ്പിച്ചെടുത്തു. അവ ഇന്ത്യയിലെ ധാന്യോത്പാദനം അനേകമടങ്ങു വര്‍ദ്ധിപ്പിച്ചു. സ്വാതന്ത്ര്യാന്തര ഇന്ത്യയിലെ ഭക്ഷ്യധാന്യോത്പാദനം അന്‍പതു ദശലക്ഷൺ ടണ്ണായിരുന്നിടത്ത് ഹരിത വിപ്ലവകാലത്ത് ഉത്പാദനം 220 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. അദ്ദേഹത്തിന്‍റെ സേവനങ്ങളെ മാനിച്ച് രാജ്യം അദ്ദേഹത്തിന് പത്മശ്രീ. പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നീ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു.

ഐ.സി.എ.ആര്‍ ഡയറക്ടര്‍ ജനറലായി വിരമിച്ച ഡോ. സ്വാമിനാഥന്‍ ആ വര്ഷം തന്നെ ഫിലിപ്പൈന്‍സിലെ അന്താരാഷ്ട്ര നെല്ലു ഗവേഷണ കേന്ദ്രത്തിന്‍റെ ഡയറക്ടര്‍ ജനറലായി നിയമിതനായി. സ്വാമിനാഥന്‍റെ പ്രവര്‍ത്തനഫലമായി തായ്ലന്‍ഡ്, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, കൊറിയ, ചൈന എന്നിവിടങ്ങളിലെ നെല്ലുല്‍പ്പാദനം അനേകമടങ്ങു വര്‍ധിച്ചു. അങ്ങനെ തെക്കന്‍ ഏഷ്യ മുഴുവന്‍ ഹരിത വിപ്ലവം വ്യാപിച്ചു. ഹരിത വിപ്ലവത്തിന്‍റെ തുടര്‍ച്ചയായി അദ്ദേഹം നിത്യഹരിത വിപ്ലവം എന്ന ആശയം ആവിഷ്കരിച്ചു. ഇതില്‍ സുസ്ഥിര കാര്‍ഷിക വികസനം എന്ന ആശയത്തിനാണ് പ്രാധാന്യം. ഐ.ആര്‍.ആര്‍.ഐ.യിലെ തന്‍റെ പ്രവര്‍ത്തനം അവസാനിച്ചപ്പോള്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ സ്വാമിനാഥന്‍ തനിക്കു ലഭിച്ച വേള്‍ഡ് ഫുഡ് പ്രൈസ് കൊണ്ട് എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന സംഘടന രൂപീകരിക്കുകയും നമ്മുടെ രാജ്യത്തെ കാര്‍ഷിക രംഗത്തെ സമഗ്ര വികസനത്തിനായി പദ്ധതികള്‍ അവിഷ്കരിച്ച് നടപ്പാക്കുകയും ചെയ്തു വരുന്നു. തന്‍റെ ജീവിതം മുഴുവന്‍ കാര്‍ഷിക രംഗത്തെ പുരോഗതിക്കായി മാറ്റി വച്ചിരിക്കുകയാണ് സ്വാമിനാഥന്‍ എന്ന വിശ്വപൗരന്‍.

Share.

About Author

Comments are closed.