0

ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍റ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന സംഘടന കേരളമൊട്ടാകെയുള്ള മോഹന്‍ലാല്‍ ആരാധകരുടെ ഐക്യനിരയാണ്. പതിനാല് ജില്ലകളിലും ജില്ലാ കമ്മിറ്റികളുള്ള കരുത്തുറ്റ സംഘടനയായി വളരാനുള്ള ഊര്‍ജ്ജം ഈ സംഘടനയ്ക്ക് ലഭിച്ചത് സിനിമാ സംബന്ധിയായതും, സാമൂഹികക്ഷേമ പരവുമായ നിരവധി പരിപാടികളിലൂടെയാണ്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കിയ ഈ സംഘടന 1998 ല്‍ ശ്രീ മമ്മൂട്ടിയാണ് ചാക്ക കെയര്‍ഹോമില്‍ വച്ച് നിലവിളക്ക് കൊളുത്തി ഉത്ഘാടനം നിര്‍വ്വഹിച്ചത്. അന്നുമുതല്‍ നാളിതുവരെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്.

രക്തദാനം, ചികിത്സാസഹായങ്ങള്‍, അവയവദാനം, നേതൃദാനം, പഠനോപകരണ വിതരണം, യൂണിഫോം വിതരണം, ഓണക്കിറ്റ് വിതരണം, സമൂഹവിവാഹം, അന്നദാനം, വീല്‍ചെയര്‍ വിതരണം, സൗജന്യ സിനിമാപ്രദര്‍ശനം, രക്തദാനക്യാന്പ് സംഘടിപ്പിക്കല്‍, ശ്രീചിത്രാഹോമിലെ അന്തേവാസികള്‍ക്ക് അന്നദാനം, പൂജപ്പുര വൃദ്ധസദനം, വികലാംഗ സദനം, ആശാഭവന്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് ടിവി. തയ്യല്‍ മെഷീന്‍, ഒരപു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങള്‍ വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ വിതരണം വൃക്ഷതൈ നടല്‍, ആറ്റുകാല്‍ പൊങ്കാല ഭക്തര്‍ക്ക് ഭക്ഷണ വിതരണം, സൗജന്യ മേല്‍ച്ചുണ്ട് ശസ്ത്രക്രിയ, കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം, സൗജന്യ കണ്ണടവിതരണം, വിവാഹസംബന്ധമായ സഹായങ്ങള്‍, ക്യാന്‍സര്‍ ചികിത്സാ സഹായം, ശബരിമല അയ്യപ്പഭക്തന്മാര്‍ക്ക് ദാഹജലം വിതരണം, ഓണം, ക്രിസ്തുമസ്, പെരുന്നാള്‍ വേളകളില്‍ ചെറുതും വലുതുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ മുതലായവ കഴിഞ്ഞ 17 വര്‍ഷക്കാലമായി ഈ സംഘടന നടത്തിവരികയാണ്. മേല്‍പ്പറഞ്ഞ പരിപാടികളെല്ലാം തന്നെ സംസ്ഥാന ജില്ലാ യൂണിറ്റ് തലങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടവയാണ്. തുടര്‍ന്നും അത്തരം പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

ജാതി മത രാഷ്ട്രീയത്തിനതീതമായ ഈ കൂട്ടായ്മയുടെ പിന്‍ബലം ഭാരതത്തിന്‍റെ അഭിമാനമായ പത്മശ്രീ മോഹന്‍ലാല്‍ എന്ന നടനോടുള്ള അവസാനിക്കാത്ത ഇഷ്ടം ഒന്നുമാത്രമാണ്. ഒരു വലിയ തലമുറയെ സ്വാധീനിക്കാന്‍ കഴിഞ്ഞ, ഇന്നും സിനിമയിലൂടെ അത് തുടരുന്ന മോഹന്‍ലാല്‍ എന്ന ആ വലിയ കലാകാരന്‍റെ പേരിലുള്ള ഈ സ്വതന്ത്ര സംഘടനയ്ക്ക് ഇനിയുമേറെ ദൂരം മുന്നോട്ടു പോകേണ്ടതുണ്ട്., വര്‍ദ്ധിത വീര്യത്തോടെ ഇനിയും ഈ സംഘടന ജനങ്ങളിലേക്കിറങ്ങിച്ചെല്ലുന്നതിന് 21-05-2015 ന് നടക്കുന്ന ലാലേട്ടന്‍റെ പിറന്നാളാഘോഷവും അനുബന്ധ സാമൂഹ്യ ക്ഷേമപരിപാടികളും ജനറല്‍ ആശുപത്രിയുടെ സമീപമുള്ള നേഴ്സിംഗ് സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് നടന്നു.

ചടങ്ങ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉത്ഘാടനം ചെയ്തു. കിരീടം ഉണ്ണി, അശോക് കുമാര്‍, എസ്.എല്‍ വിമല്‍കുമാര്‍ എന്നിവര്‍ക്കു പുറമേ നിരവധി സാമൂഹ്യക്ഷേമ രംഗത്തുള്ളവരും പങ്കെടുത്തു.

Share.

About Author

Comments are closed.