2012 മേയ് 23 ന് വിവിധ പട്ടികജാതി സംഘടനകളുടെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാരിന് സമര്‍പ്പിച്ച ഹിന്ദു അവകാശ പത്രിക നാളിതുവരെ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. പട്ടിക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് 250 രൂപ മുതല്‍ 750 രൂപ വരെ ലംപ്സം ഗ്രാന്‍റായി കൊടുക്കുന്പോള്‍ മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി 1000 രൂപ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് എന്ന പേരില്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇത് വിദ്യാഭ്യാസ മേഖലയിലെ കടുത്ത മതവിവേചനമാണ്. പട്ടിക വിഭാഗ വിദ്യാര്‍ത്ഥികളുടെ ലംപ്സം ഗ്രാന്‍റ് കുറഞ്ഞത് 1000 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നും അതോടൊപ്പം സ്റ്റൈപന്‍റും പോക്കറ്റ് മണിയും കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണമെന്നും കേരളത്തിലെ പട്ടികവിഭാഗ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളുടെ ശോച്യാവസ്ഥകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, പി.കെ. ജയലക്ഷ്മി എന്നിവരെക്കണ്ട് നിവേദനം നല്‍കി.
വിദ്യാഭ്യാസ രംഗത്തെ മതവിവേചനം അവസാനിപ്പിക്കുക
0
Share.