ഭാരതീയ ജനതാപാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ അഴിമതിക്കെതിരെ നടത്തിയ സത്യാഗ്രഹം ജനലക്ഷങ്ങള്‍ ആവേശമുണര്‍ത്തി. ഇനനലെ ആരംഭിച്ച ഉപരോധസമരത്തിന് നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് പല സ്ഥലങ്ങളില്‍ നിന്നും എത്തിയത്.
സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും അടക്കം വന്‍ജനാവലി ആയിരുന്നു ഒഴുകിക്കൊണ്ടിരുന്നത്. അഴിമതിക്കെതിരായിട്ടുള്ള ശക്തമായ പോരാട്ടമാണ് തിരു. സെക്രട്ടേറിയറ്റ് നടയില്‍ ജ്വലിച്ചു നിന്നത്.
നേരം പുലരുന്നതിനു മുന്‍പ് തന്നെ സമരാവേശവുമായി സ്ത്രീകളുടേയും, കുട്ടികളുടേയും അടക്കം നിരവധി പേരാണ് എത്തിച്ചേര്‍ന്നത്.
വന്‍സുരക്ഷാ സന്നാഹമാണ് സെക്രട്ടേറിയറ്റ് നടയില്‍ പോലീസ് ഒരുക്കിയിരുന്നത്. അഴിമതിക്കെതിരെ ശക്തമായ ഭാഷയിലുള്ള എല്ലാ നേതാക്കന്മാരുടെ പ്രസംഗത്തിലും പ്രതിഫലിച്ചു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ തൊടുത്തുവിട്ട ആരോപണങ്ങള്‍ക്കെല്ലാം സത്യമാക്കികൊണ്ടാണ് നേതാക്കളുടെയെല്ലാം പ്രസംഗത്തില്‍ പ്രതിധ്വനിച്ചത്. ആവേശമുണര്‍ത്തിക്കൊണ്ടുള്ള പ്രസംഗങ്ങള്‍ അണികളെ ആവേശമുണര്‍ത്തി.
ചാറുന്ന മഴയത്തും ആബാലവൃദ്ധം ജനങ്ങളും സ്ത്രീജനങ്ങളും മഴപോലും വകവയ്ക്കാതെ കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തി. ഏകദേശം12 മണിയായപ്പോള്‍ മഴ ശക്തിയായി തുടരുകയും മഴപോലും വകവയ്ക്കാതെ ബി.ജെ.പിയുടെ ദേശീയ അദ്ധ്യക്ഷന്‍ അഴിമതിക്കെതിരായുള്ള മുദ്രാവാക്യവുമായി അണികളെ അതിസംബോധന ചെയ്തു.
റിപ്പോര്‍ട്ട് – ഇന്ദു ശ്രീകുമാര്‍