മോഹന്‍ലാല്‍ ജപ്പാനിലാണെങ്കിലും ആരാധകര്‍ ആഘോഷത്തിന് ഒട്ടും കുറവുവരുത്തിയില്ല. താരത്തിന്‍റെ അസാന്നിധ്യവും പിറന്നാളാഘോഷം വിലുപമായാണ് നടന്നത്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ആഘോഷം ഇതിനു മുന്‍പും പല ലൊക്കേഷനില്‍ നടന്നിട്ടുണ്ടെങ്കിലും കനല്‍ എന്ന മോഹന്‍ലാല്‍ സിനിമ തുടങ്ങുന്ന ദിവസം ആദ്യമായിട്ടാണ് പിറന്നാള്‍ വന്നത്. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന കനല്‍ എന്ന സിനിമയുടെ ലൊക്കേഷനിലാണ് ആഘോഷം നടന്നത്. സംവിധായകന്‍ പത്മകുമാറും നിര്‍മ്മാതാവ് എബ്രഹാം മാത്യുവും തിരക്കഥാകൃത്ത് സുരേഷ് ബാബുവും നിര്‍മ്മാതാവ് ആന്‍റണി പെരുന്പാവൂരും ചേര്‍ന്ന് കേക്ക് മുറിച്ചുകൊണ്ടാണ് ആഘോഷപരിപാടികള്‍ നടന്നത്. കൊച്ചിയിലെ ക്രീമം ഹോട്ടലില്‍ 26 ന് മോഹന്‍ലാല്‍ കനലിന്‍റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യും. മോഹന്‍ലാലിന്‍റെ നായികയായി അഭിനയിക്കുന്നത് ഹണിറോസാണ്. പത്മകുമാറും മോഹന്‍ലാലും ഒരുമിക്കുന്ന ഈ ചിത്രം അംബാ മൂവിസാണ് നിര്‍മ്മിക്കുന്നത്.
താരം എത്തിയില്ല എങ്കിലും മലയാളക്കരയില്‍ ജന്മദിനാഘോഷം
0
Share.