പട്ടികവിഭാഗക്കാരായ ഹെഡ് സര്‍വ്വേയര്‍മാര്‍ക്ക് ഉടനടി പ്രമോഷന്‍ നല്‍കി സൂപ്രണ്ടുമാരാക്കണൺ
കോടതി ഉത്തരവു നടപ്പിലാക്കാത്ത ഡയറക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കുക
പ്രബേഷന്‍ ഡിക്ലയര്‍ ചെയ്തത് പുനഃസ്ഥാപിക്കുക
സംസ്ഥാന സര്‍വേ ഭൂസര്‍വ്വേ വകുപ്പിലെ പട്ടികജാതി വര്‍ഗ്ഗക്കാരായ ഹെഡ് സര്‍വ്വേയര്‍മാര്‍ക്ക് കോടതി വിധി ഉണ്ടായിട്ടും സൂപ്രണ്ടുമാരായി പ്രൊമോഷന്‍ നല്‍കാന്‍ തടസ്സം നില്‍ക്കുന്ന ഡയറക്ടര്‍ക്കെതിരെ അട്രോസിറ്റീസ് നിയമം മൂലം കേസെടുക്കണമെന്നും ഇവര്‍ക്ക് ഉടനടി പ്രമോഷന്‍ നല്‍കണമെന്നും പട്ടികജാതി വര്‍ഗ്ഗ ഐക്യവേദി സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
24-02-2012 ല്‍ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഇറക്കിയ ഉത്തരവു പ്രകാരം 13-01-1972 ല്‍ ശേഷം സര്‍വ്വീസില്‍ പ്രവേശിച്ച മുഴുവന്‍ പട്ടികജാതി വര്‍ഗ്ഗ് ഹെഡ് സര്‍വ്വേയര്‍മാര്‍ക്ക് ടെസ്റ്റ് പാസ്സായില്ലെങ്കിലും അവര്‍ക്ക് സൂപ്രണ്ടുമാരായി പ്രമോഷനും പ്രബേഷന്‍ ഡിക്ലയര്‍ ചെയ്തു കൊടുക്കാനുമുള്ള ഉത്തരവുണ്ടായിട്ടും വകുപ്പ് എസ്.സി എസ്.ടി ഹെഡ് സര്‍വ്വേയര്‍മാര്‍ക്ക് പ്രമോഷന്‍ കൊടുക്കാതെ പീഡിപ്പിച്ചു വരുന്നു.
കൂടാതെ ഈ 60 ഹെഡ് സര്‍വ്വേയര്‍മാര്‍ക്ക് കഴിഞ്ഞ 6 വര്‍ഷമായി ഒരു മാസം 500-2600 രൂപ വച്ച് ശന്പളത്തില്‍ ഇന്‍ക്രിമെന്‍റ് ക്ലെയിം ചെയ്യാന്‍ അനുവദിക്കാതിരിക്കുകയാണ്. ഇങ്ങനെ ഹെഡ് സര്‍വ്വേയര്‍മാര്‍ പ്രതിമാസം 5000 രൂപയോളം നഷ്ടം വരുന്നുണ്ട്. 50 വയസ്സു പൂര്‍ത്തിയായ ഒരു ഉദ്യോഗസ്ഥന് ഏതു വകുപ്പിലായാലും ടെസ്റ്റ് കൂടാതെ പ്രമോഷന്‍ കൊടുക്കാം. എന്നാല്‍ 50 വയസ്സ് കഴിഞ്ഞ 20 ഓളം പട്ടികവിഭാഗക്കാരാ ഹെഡ് സര്‍വ്വേയര്‍മാര്‍ക്ക് സൂപ്രണ്ടിന്‍റെ പ്രമോഷന്‍ ഇതുവരെയും കൊടുത്തിട്ടില്ല.
കൂടാതെ മനപൂര്‍വ്വം പട്ടികവിഭാഗക്കാരായ സര്‍വെ ഉദ്യോഗസ്ഥരെ ഇടുക്കി, വയനാട്, കാസര്‍ഗോഡ്, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ സ്ഥലംമാറ്റിയും വകുപ്പു ഡയറക്ടര്‍ പീഡിപ്പിച്ചു വരുന്നു. ഭാര്യയും ഭര്‍ത്താവും ഒരേ ജില്ലയില്‍ ജോലി ചെയ്യാന്‍ ഉത്തരവുവുള്ളപ്പോഴാണ് ഈ വിഭാഗം ജീവനക്കാരെ സ്ഥലംമാറ്റി പീഡിപ്പിക്കുന്നത്.
ഇത്രയും വ്യക്തമായ സര്‍ക്കാര്‍ ഉത്തരവുള്ളപ്പോഴാണ് 20-5-2009 ല്‍ സര്‍വ്വെ ഡയറക്ടര്‍ ഒരു താല്‍ക്കാലിക ഉത്തരവിറക്കി 60 ഓളം ഹെഡ് സര്‍വ്വെയര്‍മാരെ പ്രൊബേഷന്‍ റദ്ദ് ഉത്തരവിളക്കു ദ്രോഹിച്ചു കൊണ്ട് പീഡിപ്പിച്ചു വരുന്നത്.
പ്രൊമോഷന്‍ ലഭിക്കണമെന്നും പ്രബേഷന്‍ ഡിക്ലയര്‍ ചെയ്ത നടപടി റദ്ദ് ചെയ്ത് നടപടി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ജീവനക്കാര്‍ അന്യായം ഫയല്‍ ചെയ്യുകയും ചീഫ് ജസിറ്റീസ് വി. ഗിരി ഇവര്‍ക്ക് പ്രമോഷന്‍ കൊടുക്കുവാന്‍ ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവിനെ അട്ടിമറിക്കുവാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹാജരായി 2 ആഴ്ചയ്ക്കുള്ളില്‍ പ്രമോഷന്‍ കൊടുക്കാമെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യുകയും ചെയ്തു. 1972 മുതലുള്ള മുഴുവന്‍ എസ്.സി എസ്.ടി ഹെഡ് സര്‍വ്വേയര്‍മാര്‍ക്കും ടെസ്റ്റില്‍ നിന്നും ഒഴിവാക്കി പ്രമോഷന്‍ കൊടുക്കുവാന്‍ ഉത്തരവിറക്കി.
ഈ ഉത്തരവിനേയും മറികടക്കാന്‍ ഡിപിസി കൂടുകയും ഉവര്‍ക്കു പ്രമോഷന്‍ കൊടുത്താല്‍ മറ്റു പലരുടെയും പ്രമോഷനു കുഴപ്പമുണ്ടാവുമെന്നും വകുപ്പു ഡയറക്ടര്‍ പറയുന്നു. സര്‍വ്വേ ഡിപ്പാര്‍ട്ടുമെന്‍റിലെ മുഴുവന്‍ ഹെഡ് സര്‍വ്വേയര്‍മാരെയും സൂപ്രണ്ടുമാരായി നിയമിക്കണമെന്നും റദ്ദു ചെയ്കുക, അര്‍ഹതപ്പെട്ട ഇന്‍ക്രിമെന്‍റ് നല്‍കാതിരിക്കല്‍ തുടങ്ങിയ നിരവധി പീഡനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഡയറക്ടര്‍ക്കെതിരെ അട്രോസിറ്റീസ് നിയമം മൂലം കേസെടുക്കണമെന്നും അര്‍ഹതപ്പെട്ട മുഴുവന്‍ ആനുകുല്യങ്ങളും ഇവര്‍ക്ക് ഉടന്‍ നല്‍കണമെന്നും ഐക്യവേദി ആവശ്യപ്പെടുന്നു.
പത്രസമ്മേളനത്തില്‍ സംസ്ഥാന ചെയര്‍മാന്‍ ഐത്തിയൂര്‍ സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പരവൂര്‍ രഘുനാഥന്‍, മഹിളാശ്രീ സംസ്ഥാന പ്രസിഡന്‍റ് കൊട്ടാരക്കര ശ്യാമളവല്ലി, സംസ്ഥാന സെക്രട്ടറി കോവിലൂര്‍ തങ്കപ്പന്‍, ജില്ലാ പ്രസിഡന്‍റ് വര്‍ക്കല കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടറി പള്ളിക്കല്‍ രാജു, ശശികല, പരവൂര്‍ ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.പട്ടികവിഭാഗക്കാരായ ഹെഡ് സര്‍വ്വേയര്‍മാര്‍ക്ക് ഉടനടി പ്രമോഷന്‍ നല്‍കി സൂപ്രണ്ടുമാരാക്കണൺ
കോടതി ഉത്തരവു നടപ്പിലാക്കാത്ത ഡയറക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കുക
പ്രബേഷന്‍ ഡിക്ലയര്‍ ചെയ്തത് പുനഃസ്ഥാപിക്കുക
സംസ്ഥാന സര്‍വേ ഭൂസര്‍വ്വേ വകുപ്പിലെ പട്ടികജാതി വര്‍ഗ്ഗക്കാരായ ഹെഡ് സര്‍വ്വേയര്‍മാര്‍ക്ക് കോടതി വിധി ഉണ്ടായിട്ടും സൂപ്രണ്ടുമാരായി പ്രൊമോഷന്‍ നല്‍കാന്‍ തടസ്സം നില്‍ക്കുന്ന ഡയറക്ടര്‍ക്കെതിരെ അട്രോസിറ്റീസ് നിയമം മൂലം കേസെടുക്കണമെന്നും ഇവര്‍ക്ക് ഉടനടി പ്രമോഷന്‍ നല്‍കണമെന്നും പട്ടികജാതി വര്‍ഗ്ഗ ഐക്യവേദി സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
24-02-2012 ല്‍ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഇറക്കിയ ഉത്തരവു പ്രകാരം 13-01-1972 ല്‍ ശേഷം സര്‍വ്വീസില്‍ പ്രവേശിച്ച മുഴുവന്‍ പട്ടികജാതി വര്‍ഗ്ഗ് ഹെഡ് സര്‍വ്വേയര്‍മാര്‍ക്ക് ടെസ്റ്റ് പാസ്സായില്ലെങ്കിലും അവര്‍ക്ക് സൂപ്രണ്ടുമാരായി പ്രമോഷനും പ്രബേഷന്‍ ഡിക്ലയര്‍ ചെയ്തു കൊടുക്കാനുമുള്ള ഉത്തരവുണ്ടായിട്ടും വകുപ്പ് എസ്.സി എസ്.ടി ഹെഡ് സര്‍വ്വേയര്‍മാര്‍ക്ക് പ്രമോഷന്‍ കൊടുക്കാതെ പീഡിപ്പിച്ചു വരുന്നു.
കൂടാതെ ഈ 60 ഹെഡ് സര്‍വ്വേയര്‍മാര്‍ക്ക് കഴിഞ്ഞ 6 വര്‍ഷമായി ഒരു മാസം 500-2600 രൂപ വച്ച് ശന്പളത്തില്‍ ഇന്‍ക്രിമെന്‍റ് ക്ലെയിം ചെയ്യാന്‍ അനുവദിക്കാതിരിക്കുകയാണ്. ഇങ്ങനെ ഹെഡ് സര്‍വ്വേയര്‍മാര്‍ പ്രതിമാസം 5000 രൂപയോളം നഷ്ടം വരുന്നുണ്ട്. 50 വയസ്സു പൂര്‍ത്തിയായ ഒരു ഉദ്യോഗസ്ഥന് ഏതു വകുപ്പിലായാലും ടെസ്റ്റ് കൂടാതെ പ്രമോഷന്‍ കൊടുക്കാം. എന്നാല്‍ 50 വയസ്സ് കഴിഞ്ഞ 20 ഓളം പട്ടികവിഭാഗക്കാരാ ഹെഡ് സര്‍വ്വേയര്‍മാര്‍ക്ക് സൂപ്രണ്ടിന്‍റെ പ്രമോഷന്‍ ഇതുവരെയും കൊടുത്തിട്ടില്ല.
കൂടാതെ മനപൂര്‍വ്വം പട്ടികവിഭാഗക്കാരായ സര്‍വെ ഉദ്യോഗസ്ഥരെ ഇടുക്കി, വയനാട്, കാസര്‍ഗോഡ്, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ സ്ഥലംമാറ്റിയും വകുപ്പു ഡയറക്ടര്‍ പീഡിപ്പിച്ചു വരുന്നു. ഭാര്യയും ഭര്‍ത്താവും ഒരേ ജില്ലയില്‍ ജോലി ചെയ്യാന്‍ ഉത്തരവുവുള്ളപ്പോഴാണ് ഈ വിഭാഗം ജീവനക്കാരെ സ്ഥലംമാറ്റി പീഡിപ്പിക്കുന്നത്.
ഇത്രയും വ്യക്തമായ സര്‍ക്കാര്‍ ഉത്തരവുള്ളപ്പോഴാണ് 20-5-2009 ല്‍ സര്‍വ്വെ ഡയറക്ടര്‍ ഒരു താല്‍ക്കാലിക ഉത്തരവിറക്കി 60 ഓളം ഹെഡ് സര്‍വ്വെയര്‍മാരെ പ്രൊബേഷന്‍ റദ്ദ് ഉത്തരവിളക്കു ദ്രോഹിച്ചു കൊണ്ട് പീഡിപ്പിച്ചു വരുന്നത്.
പ്രൊമോഷന്‍ ലഭിക്കണമെന്നും പ്രബേഷന്‍ ഡിക്ലയര്‍ ചെയ്ത നടപടി റദ്ദ് ചെയ്ത് നടപടി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ജീവനക്കാര്‍ അന്യായം ഫയല്‍ ചെയ്യുകയും ചീഫ് ജസിറ്റീസ് വി. ഗിരി ഇവര്‍ക്ക് പ്രമോഷന്‍ കൊടുക്കുവാന്‍ ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവിനെ അട്ടിമറിക്കുവാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹാജരായി 2 ആഴ്ചയ്ക്കുള്ളില്‍ പ്രമോഷന്‍ കൊടുക്കാമെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യുകയും ചെയ്തു. 1972 മുതലുള്ള മുഴുവന്‍ എസ്.സി എസ്.ടി ഹെഡ് സര്‍വ്വേയര്‍മാര്‍ക്കും ടെസ്റ്റില്‍ നിന്നും ഒഴിവാക്കി പ്രമോഷന്‍ കൊടുക്കുവാന്‍ ഉത്തരവിറക്കി.
ഈ ഉത്തരവിനേയും മറികടക്കാന്‍ ഡിപിസി കൂടുകയും ഉവര്‍ക്കു പ്രമോഷന്‍ കൊടുത്താല്‍ മറ്റു പലരുടെയും പ്രമോഷനു കുഴപ്പമുണ്ടാവുമെന്നും വകുപ്പു ഡയറക്ടര്‍ പറയുന്നു. സര്‍വ്വേ ഡിപ്പാര്‍ട്ടുമെന്‍റിലെ മുഴുവന്‍ ഹെഡ് സര്‍വ്വേയര്‍മാരെയും സൂപ്രണ്ടുമാരായി നിയമിക്കണമെന്നും റദ്ദു ചെയ്കുക, അര്‍ഹതപ്പെട്ട ഇന്‍ക്രിമെന്‍റ് നല്‍കാതിരിക്കല്‍ തുടങ്ങിയ നിരവധി പീഡനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഡയറക്ടര്‍ക്കെതിരെ അട്രോസിറ്റീസ് നിയമം മൂലം കേസെടുക്കണമെന്നും അര്‍ഹതപ്പെട്ട മുഴുവന്‍ ആനുകുല്യങ്ങളും ഇവര്‍ക്ക് ഉടന്‍ നല്‍കണമെന്നും ഐക്യവേദി ആവശ്യപ്പെടുന്നു.
പത്രസമ്മേളനത്തില്‍ സംസ്ഥാന ചെയര്‍മാന്‍ ഐത്തിയൂര്‍ സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പരവൂര്‍ രഘുനാഥന്‍, മഹിളാശ്രീ സംസ്ഥാന പ്രസിഡന്‍റ് കൊട്ടാരക്കര ശ്യാമളവല്ലി, സംസ്ഥാന സെക്രട്ടറി കോവിലൂര്‍ തങ്കപ്പന്‍, ജില്ലാ പ്രസിഡന്‍റ് വര്‍ക്കല കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടറി പള്ളിക്കല്‍ രാജു, ശശികല, പരവൂര്‍ ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.