ശ്രീ ശങ്കരാചാര്യര്‍ മുതല്‍ സൂഫിസംവരെ (ഭാഗം 1)

0

ഇന്നിയുള്ള തലമുറ ഇന്നത്തെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയ സമൂഹത്തിനിടയില്‍പ്പെട്ടു ജീവിച്ചു, കുട്ടി രാഷ്ട്രീയത്തില്‍പ്പെട്ടു. നേതാക്കന്മാര്‍ ജീവിക്കുന്ന രീതികള്‍ കണ്ടു സ്കൂളിലും, ആതേ നിലപാട് വീട്ടിലും കാണിച്ചു പോകുന്നു. എന്താണ് രാഷ്ട്രീയമെന്നുപോലും മനസ്സിലാക്കാതെ എന്‍റെ അച്ഛന്‍ കോണ്‍ഗ്രസാ, അതുകൊണ്ടു ഞാനും കോണ്‍ഗ്രസ്സാ എന്നു മാത്രം ഉയര്‍ത്തി പിടിച്ചു, എന്താണ് കോണ്‍ഗ്രസ് എന്നു പോലും വകതിരിവില്ലാതെ എതിര്‍കക്ഷികളുടെ കോട്ടങ്ങള്‍ മാത്രം, കുട്ടി നേതാക്കന്മാര്‍ക്ക് പറഞ്ഞുകൊടുത്ത് അവരെ കൊണ്ട് വെട്ടിയും കൊന്നും പരസ്പരം തമ്മിലടിപ്പിച്ചും, കൊള്ളയടിച്ചും പ്രഹസനം കാട്ടി ജീവിക്കുന്ന ചീഞ്ഞ രാഷ്ടീയത്തിന് പുറകേ പോകുന്നതിനു മുന്‍പ് നിങ്ങളുടെയൊക്കെ മുന്‍പുള്ള രാഷ്ട്രീയക്കാരല്ലാത്ത, രാഷ്ട്രീയക്കാര്‍ നടത്തിവച്ച പ്രസ്ഥാനങ്ങള്‍, ഭക്തിപ്രസ്ഥാനങ്ങള്‍ എന്തെല്ലാമായിരുന്നു.  അരെല്ലാമായിരുന്നു എന്നു തുടങ്ങുന്ന കാര്യങ്ങള്‍ അറിഞ്ഞു തുടങ്ങണം.

മദ്ധ്യകാല ഭാരതത്തിലെ ഭക്തിപ്രസ്ഥാനങ്ങള്‍ സാംസ്കാരിക ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു നാഴികകല്ലാണ്. അര്‍പ്പണ ബുദ്ധിയും, മതസാമൂഹിക പരിഷ്കര്‍ത്താക്കളും ആയ ചില ആചാര്യന്മാര്‍ ആവിഷ്കരിച്ച ഭക്തിപ്രസ്ഥാനം ഭാരതീയ സമൂഹത്തില്‍ ഒരു നിശബ്ദ വിപ്ലവമുണ്ടാക്കി. ഇസ്ലാംമതത്തിന്‍റെ ആഗമനം, ഹിന്ദുമത നേതാക്കളില്‍ ആശങ്ക വളര്‍ത്തുകയും മതപരിവര്‍ത്തന ശ്രമങ്ങളെ തടഞ്ഞു നിര്‍ത്താന്‍ ഹിന്ദുക്കളില്‍ ഒരു പുതിയ ഉണര്‍വിന്‍റെ ആവശ്യകത മനസ്സിലാക്കി.  ഹിന്ദുനവോത്ഥാന പ്രസ്ഥാനത്തിന്‍റെ അഗ്രഗണ്യനായിരുന്നു കേരളീയനായ ആദിശങ്കരാചാര്യര്‍. അദ്ദേഹം ഒരു വലിയ ചിന്തകനും താത്വികാചാര്യനുമായിരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ അദ്വൈതസിദ്ധാന്തം സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമായിരുന്നു. മോക്ഷപ്രാപ്തിക്കായുള്ള ഏറ്റവും ലളിതമായ സിദ്ധാന്തം ഭക്തിമാര്‍ഗ്ഗമാണെന്ന് മനസ്സിലാക്കി കൊടുത്ത രാമാനുജനാണ് യഥാര്‍ത്ഥത്തില്‍ ഹിന്ദുനവോത്ഥാനത്തിന് തിരികൊളുത്തിയത്.  ഭക്തി പ്രസ്ഥാനമെന്ന രാഷ്ട്രീയത്തിന്‍റെ പില്‍ക്കാലത്തുള്ള പ്രചാരകരില്‍ ഏറ്റവും പ്രധാനികള്‍ രാമാനന്ദന്‍, ചൈതന്യന്‍, കബീര്‍, ഗുരുനാനാക്ക് എന്നിവരാണ്.

ഈ ദിവ്യന്മാര്‍ ഇടുങ്ങിയ ചിന്താഗതികളില്‍ നിന്നെല്ലാം അതായത് ജാതി-മത ചിന്തകളില്‍ നിന്നും വിമുക്തരായിരുന്നു.  ഇവരെല്ലാം ഏകമായ ദൈവത്തില്‍ വിശ്വസിച്ചു. ബഹുദൈവാരാധനയെ എതിര്‍ത്തു. നാനാമതങ്ങള്‍ക്കും പിന്നിലെ ഏകത്വവും ഏകദൈവത്തെയും അവര്‍ അറിഞ്ഞു. റഹീമും, രാമനും, ക്രിസ്തുവും, ബുദ്ധനും എല്ലാം അവരെ സംബന്ധിച്ചു ഒരേ ദൈവത്തിന്‍റെ പല പേരുകളിലറിയപ്പെടുന്ന പ്രവാചകന്മാരാണ്. ഇവരുടെ പ്രധാന ആശയം ഭക്തിയില്‍ കൂടെ മാത്രമേ ജനങ്ങളെ മനസ്സിലാക്കി കൊടുക്കുവാന്‍ പറ്റുമായിരുന്നുള്ളൂ. ഭക്തിയെന്നാല്‍ ഏകാഗ്രവും ശാന്തവും നിതാന്തവുമായ ഈശ്വര തര്‍പ്പണമെന്നവര്‍ ജനങ്ങളെ പഠിപ്പിച്ചു. ഇതാണ് യഥാര്‍ത്ഥ രാഷ്ട്രീയം. ഇതിലൂടെ നിസ്സീമമായ സ്നേഹവും വിശ്വാസവും ഉണ്ടാകുന്നു.

വീണ ശശി

Share.

About Author

Comments are closed.