ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റു. മദ്രാസ് യൂണിവേഴ്സിറ്റി സെന്‍റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ ജയലളിതയോടൊപ്പം 28 മന്ത്രിമാരും അധികാരമേറ്റു.
പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ കെ. റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു അധികാരമേറി. അഞ്ചാം തവണയാണ് തലൈവി തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയായത്.
ചടങ്ങില്‍ രജനീകാന്ത് ഉള്‍പ്പെടെ വന്‍ താരനിര സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. സംവിധായകന്‍ ഇളയരാജ, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, ശിവകുമാര്‍, കാര്‍ത്തിക്, തമിഴ്നാടിന്‍റെ 29-ാമത്തെ മുഖ്യമന്ത്രിയാണ് ജയലളിത .
അനധികൃത സ്വത്ത് കേസില്‍ കുറ്റവിമുക്തയാക്കിയ ഇവര്‍ തമിഴ്നാടിന്‍റെ മുഖ്യമന്ത്രി കസേരയില്‍ വീണ്ടും എത്തി. മുന്‍മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വം ധനമന്ത്രിയായി തുടരും. രണ്ടാംതവണയാണ് ജയലളിതയ്ക്കു വേണ്ടി ശെല്‍വം സ്ഥാനം ഒഴിഞ്ഞുകൊടുക്കുന്നത്.
റിപ്പോര്‍ട്ട് – വീണ ശശി