ലബ്ബ കമ്മിറ്റി റിപ്പോര്‍ട്ട് – എച്ച്.എസ്.എസ്.ടി.എ.യുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണ്ണയും

0

തിരുവനന്തപുരം – ഹയര്‍ സെക്കന്‍ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍മാരുടെ ടീച്ചിംഗ് ജോലി ഭാരം കുറയ്ക്കുക, പ്രിന്‍സിപ്പാളിന്‍റെ ഓഫീസിന് ആവശ്യമായ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെ നിയമിക്കുക, ഹയര്‍ സെക്കന്‍ററി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) തസ്തികയില്‍ ജോലി ചെയ്യുന്ന എല്ലാ അദ്ധ്യാപകര്‍ക്കും അഞ്ചുവര്‍ഷം സര്‍വ്വീസ് പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ഹയര്‍ സെക്കന്‍ററി സ്കൂള്‍ ടീച്ചര്‍ തസ്തികയിലേക്ക് പ്രമോഷന്‍ നല്‍കുക എന്നീ ലബ്ബ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അടിയന്തിരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിപ്പാര്‍ട്ടുമെന്‍റല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ മെയ് 27 ന് ബുധനാഴ്ച സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നു.  27 ന് രാവിലെ 11 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കും.  തുടര്‍ന്ന് സെക്രട്ടേറിയറ്റ് നടയില്‍ നടത്തുന്ന ധര്‍ണ്ണ പാലോട് രവി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.  എച്ച്.എസ്.എസ്.റ്റി.എ സ്ഥാപകനേതാവും റിട്ടയേര്‍ഡ് ആര്‍.ഡി.ഡി.യുമായ ശ്രീ ജോസ്കുട്ടി ധര്‍ണ്ണയെ അഭിസംബോധന ചെയ്യും.

പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. സാബുജി വറുഗീസ്, സംസ്ഥാന നേതാക്കളായ ഡോ. എസ്. ശേഖര്‍, സതീഷ് ചന്ദ്രന്‍, ശിബുകുമാര്‍, ഷൈജു എന്നിവര്‍ പങ്കെടുത്തു.

Share.

About Author

Comments are closed.