അഞ്ച് വര്‍ഷത്തിനുള്ളില്‍ വിരമിക്കുമെന്ന് സൂചന നല്‍കി മാര്‍പാപ്പ

0

വത്തിക്കാന്‍ സിറ്റി: അഞ്ച് വര്‍ഷത്തിനുള്ളില്‍ മാര്‍പാപ്പ പദവിയില്‍ നിന്ന് വിരമിച്ചേക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മെക്‌സിക്കന്‍ ടെലിവിഷനായ ടെലെവിസയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ മുന്‍ഗാമിയെപ്പോലെ താനും വിരമിച്ചേക്കുമെന്ന് മാര്‍പാപ്പ സൂചന നല്‍കിയത്. തന്റെ പാപ്പാപദവി ചുരുങ്ങിയതായിരിക്കുമെന്ന് പറഞ്ഞ മാര്‍പാപ്പ നാലോ അഞ്ചോ വര്‍ഷം മാത്രമെ താന്‍ പദവിയിലുണ്ടായിരിക്കുകയുള്ളുവെന്നും പറഞ്ഞു. ചിലപ്പോള്‍ അത് രണ്ടോ മൂന്നോ വര്‍ഷമായിരിക്കുമെന്നും ഇപ്പോള്‍ തന്നെ രണ്ട് വര്‍ഷം കടന്നു പോയെന്നും മാര്‍പാപ്പ പറഞ്ഞു.

ഇതിന് മുമ്പും വിരമിക്കലിന്റെ സൂചന മാര്‍പാപ്പ നല്‍കിയിരുന്നു. പാപ്പാ പദവിയില്‍ നിന്ന് വിരമിച്ച ബനഡിക്ട് മാര്‍പാപ്പയുടെ നടപടിയെ ധീരമെന്ന് വിശേഷിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ഇത്തരമൊരു കാര്യം ചെയ്യുന്നയാള്‍ ബനഡിക്ട് മാര്‍പാപ്പ മാത്രമായിരിക്കില്ലെന്നും പറഞ്ഞു. എന്നാല്‍ മാര്‍പാപ്പയാകാന്‍ 80 വയസില്‍ താഴെയായിരിക്കണമെന്ന പരിധി വെക്കുന്നതിനെ താന്‍ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share.

About Author

Comments are closed.