ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആരാധകരുടെ ആഗ്രഹം പോലെ ലാല്‍ ജോസും മോഹന് ലാലും ഒന്നിക്കുന്നു.
ലാല്‍ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. സിനിമയുടെ മറ്റ് വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്ന് ലാല്‍ ജോസ് പറഞ്ഞു.
ഹിറ്റ് മേക്കറായ ലാല്‍ ജോസിനൊപ്പം മോഹന്‍ ലാല്‍ ഇതുവരെ ചിത്രങ്ങള്‍ ചെയ്തിട്ടില്ല. ലാലിനെ തൃപ്തിപ്പെടുത്താവുന്ന ഒരു തിരക്കഥ ലഭിക്കാത്തതുകൊണ്ടാണ് ഇത് സംഭവിക്കാതിരുന്നതെന്ന് ലാല്‍ ജോസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമായതിനാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.